Connect with us

Screenima

latest news

‘തേന്മാവിൻ കൊമ്പത്ത്’ 4കെയിൽ തിരികെ തിയേറ്ററുകളിലേക്ക്

പ്രിയദര്‍ശന്‍ ചിത്രം ‘തേന്മാവിന്‍ കൊമ്പത്ത്’ വീണ്ടും തീയേറ്ററുകളിലേക്ക്.4കെ ഡോള്‍ബി അറ്റ്‌മോസ് പതിപ്പ് ഒക്ടോബര്‍ ഒന്നിന് റിലീസ് ചെയ്യും. ‘മാറ്റിനി നൗ’ ആണ് റിലീസ് തീയതി പ്രഖ്യാപിച്ചത്.

1994ല്‍ പുറത്തിറങ്ങിയ ചിത്രത്തില്‍ മോഹന്‍ലാലും ശോഭനയുമാണ് കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

ഒറിജിനല്‍ ചിത്രത്തില്‍ മാറ്റങ്ങളൊന്നും വരുത്താതെയാണ് ച്ത്രം എത്തുന്നതെന്ന് ‘മാറ്റിനി നൗ’ വ്യക്തമാക്കി. നെടുമുടി വേണു, കവിയൂര്‍ പൊന്നമ്മ, കെപിഎസി ലളിത, സുകുമാരി തുടങ്ങിയ ഇതിഹാസ താരങ്ങളും ചിത്രത്തിന്റെ ഭാഗമായിരുന്നു. കെ.വി. ആനന്ദിന്റെ ക്യാമറയും ബെര്‍ണി-ഇഗ്‌നേഷ്യസ് ടീമിന്റെ ഗാനങ്ങളും ചിത്രത്തിന് പ്രത്യേക ഭംഗി പകര്‍ന്നിരുന്നു.

റിലീസ് വര്‍ഷത്തിലെ ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയ മലയാള ചിത്രമായി മാറിയ ‘തേന്മാവിന്‍ കൊമ്പത്ത്’, പിന്നീട് രജനികാന്ത് നായകനായി ‘മുത്തു’ എന്ന പേരില്‍ തമിഴിലും റീമേക്ക് ചെയ്യപ്പെട്ടിരുന്നു.

Continue Reading
To Top