latest news
സലിം കുമാറുമായുള്ള ഓര്‍മ്മകള്‍ പങ്കുവെച്ച് ഇന്ദ്രന്‍സ്
സിനിമയ്ക്കപ്പുറം വളരെ അടുത്ത സൗഹൃദം സൂക്ഷിച്ചിരുന്നവരാണ് ഇന്ദ്രന്‍സും അന്തരിച്ച നടന് സലിം കുമാറും. ഇപ്പോഴിതാ സലിം കുമാറുമായുള്ള സൗഹൃദത്തെക്കുറിച്ച് ഇന്ദ്രന്‍സ് പറഞ്ഞ വാക്കുകളാണ് ശ്രദ്ധേയമാകുന്നത്. സിനിമയിലുള്ള മറ്റു സുഹൃത്തുക്കളേക്കാളും സലിം കുമാര്‍ തനിക്ക് വ്യത്യസ്തനായിരുന്നുവെന്ന് ഇന്ദ്രന്‍സ് പറയുന്നു.
‘സിനിമയിലുള്ള മറ്റുള്ളവരേക്കാളും എനിക്ക് കുറച്ച് വ്യത്യാസമുള്ള കൂട്ടുകാരന് ആയിരുന്നു സലിം. ഒരു സെറ്റില്‍ ചെന്നാലും ആ സിനിമയെക്കുറിച്ച് ആയിരിക്കില്ല നമ്മള് സംസാരിക്കുന്നത്. നമ്മള് പ്രതീക്ഷിക്കാത്ത മാസികകളൊക്കെയാണ് സലിം വായിക്കുന്നത്. അങ്ങനെ വായിച്ചിട്ട് എന്നോട് വന്ന് പറയും.
അപൂര്‍വമായിട്ടുള്ള മാസികകള്‍ പോലും സലിം വാങ്ങി വായിക്കും. പിന്നെ സലിമിന് പറയാന്‍ കുറേ കഥകളുണ്ടാകും. കഥ പറയുന്നതിന് മുന്‍പേ സലിം ചിരിക്കും. ചിരിച്ചിട്ട് കഥ പറയും. കഥ കേട്ട് നമ്മള് ചിരിച്ച് തീര്‍ന്നാലും സലിമിന്റെ ചിരി തീരില്ല. അങ്ങനെ ഒരുപാട് പ്രത്യേകതകളുള്ള ഒരു വ്യക്തിയാണ്.
ഇങ്ങനെയൊന്നുമല്ല, അദ്ദേഹത്തിന് ഇനിയും സിനിമകള്‍ ചെയ്യാമായിരുന്നു. ആരോ?ഗ്യം അനുവദിച്ചിരുന്നെങ്കില്‍ വേറെ രീതിയില്‍ ഉള്ള കഥാപാത്രങ്ങള്‍ ചെയ്തേനെ. അഭിനയത്തിന് അപ്പുറത്തേക്ക് സിനിമയെക്കുറിച്ചോ, നാടിനെക്കുറിച്ചോ ഒക്കെ ചിന്തിക്കുന്ന ഒരാളാണ്’.- മൈല്‍സ്റ്റോണ്‍ മേക്കേഴ്സിനോട് ഇന്ദ്രന്‍സ് പറഞ്ഞു.
