Connect with us

Screenima

latest news

അഹാനയുടെ വിവാഹം; സോഷ്യല്‍ മീഡിയ തൂക്കിയത് ദുല്‍ഖര്‍

അഹാന കൃഷ്ണ- നിമിഷ് രവി വിവാഹത്തില്‍ തിളങ്ങി നടന്‍ ദുല്‍ഖര്‍ സല്‍മാന്‍. സെപ്റ്റംബര്‍ 13ന് താജ് കോവളത്തു വച്ച് നടന്ന അഹാനയുടെയും നിമിഷിന്റെയും വിവാഹത്തില്‍ അവതാരകനായി എത്തിയത് ദുല്‍ഖര്‍ സല്‍മാന്‍ ആയിരുന്നുവെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. നിമിഷ് രവിയുടെ ഏറ്റവും അടുത്ത സുഹൃത്താണ് ദുല്‍ഖര്‍. മാത്രമല്ല നിമിഷിന്റെ കരിയറിലും ദുല്‍ഖര്‍ പ്രധാന പങ്കുവഹിച്ചിട്ടുണ്ട്.

അഹാന പങ്കുവച്ച വിവാഹച്ചിത്രങ്ങളിലെ ഏറ്റവും മനോഹരമായ ഒരു ചിത്രത്തില്‍ സമീപത്തായി ദുല്‍ഖര്‍ നില്‍ക്കുന്നത് കാണാം. കയ്യില്‍ മൈക്ക് പിടിച്ചു നില്‍ക്കുന്ന ദുല്‍ഖറിന്റെ സാന്നിധ്യത്തില്‍ വധൂവരന്മാര്‍ വിവാഹവേദിയില്‍ ചുംബിക്കുന്ന ചിത്രം ഇതിനോടകം തന്നെ സോഷ്യല്‍ മീഡിയയില്‍ ഹിറ്റായി കഴിഞ്ഞു.

ദുല്‍ഖറിനെ കൂടാതെ ചന്തു സലിംകുമാര്‍, ജേക്‌സ് ബിജോയ്, ഡൊമിനിക് അരുണ്‍ എന്നിവരായിരുന്നു സിനിമയില്‍ നിന്നുണ്ടായിരുന്ന മറ്റ് അതിഥികള്‍. ’20-ാം വയസില്‍ കണ്ടുമുട്ടി, 30-ാം വയസില്‍ വിവാഹം കഴിച്ചു!. എന്റെ ഉറ്റ സുഹൃത്ത്, ബോയ്ഫ്രണ്ട്, പങ്കാളി, ആത്മാവ് തൊട്ടറിഞ്ഞ കൂട്ടുകാരന്‍, എന്റെ കംഫര്‍ട്ട് പില്ലോ, കപ്പ് കേക്ക്, ഇപ്പോള്‍ ഇതാ എന്റെ ഭര്‍ത്താവും!

Continue Reading
To Top