Gossips
അച്ഛൻ vs മകൻ പോര് ഒഴിവാക്കി; ‘തിരുപ്പാച്ചി’ റീ-റിലീസ് നീട്ടിവെച്ചു
വിജയുടെയും ട്രിഷയുടെയും ‘തിരുപ്പാച്ചി’റീ-റിലീസ് നീട്ടിവെച്ചു. പുതുക്കിയ റിലീസ് തീയതി ഉടൻ പ്രഖ്യാപിക്കുമെന്നാണ് സൂചന.
2005ൽ പുറത്തിറങ്ങിയ, വിജയ്-ട്രിഷ കൂട്ടുകെട്ടിന്റെ ഈ ക്ലാസിക് ഹിറ്റ്, 21 വർഷങ്ങൾക്കിപ്പുറം ഒക്ടോബർ ഒന്നിന് വീണ്ടും തിയേറ്ററുകളിലെത്തിക്കാനായിരുന്നു പദ്ധതി. വിജയുടെ മകൻ ജെയ്സൺ സഞ്ജയിയുടെ സംവിധാന അരങ്ങേറ്റ ചിത്രം ‘സിഗ്മ’ ഒക്ടോബർ 2ന് റിലീസ് ചെയ്യാനിരിക്കെ, തൊട്ടുമുമ്പത്തെ ദിവസം തന്നെയായിരുന്നു അച്ഛന്റെ പഴയ ചിത്രത്തിന്റെ തിരിച്ചുവരവ്. അച്ഛനും മകനും തമ്മിലുള്ള അപ്രതീക്ഷിത ബോക്സ് ഓഫീസ് ഏറ്റുമുട്ടലായി ഇത് വാർത്തയായിരുന്നു.
സുന്ദീപ് കിഷനെ നായകനാക്കി ലൈക്ക പ്രൊഡക്ഷൻസ് നിർമിക്കുന്ന ഹൈസ്റ്റ് ആക്ഷൻ ത്രില്ലറാണ് ‘സിഗ്മ’. നേരത്തെ ജൂലൈയിൽ റിലീസ് ചെയ്യാൻ നിശ്ചയിച്ചിരുന്ന ഈ ചിത്രം, വിജയുടെ ‘ജന നായകൻ’ എന്ന ചിത്രത്തിന്റെ ഷെഡ്യൂളിൽ വന്ന മാറ്റങ്ങളെത്തുടർന്നാണ് ഒക്ടോബർ 2ലേക്ക് മാറ്റിവെച്ചത്. അതേസമയം ‘സിഗ്മ’ ഒക്ടോബർ 2ലെ റിലീസ് പദ്ധതിയിൽ ഉറച്ചുനിൽക്കുകയാണ്.
