Connect with us

Screenima

latest news

ഉര്‍വശിക്ക് വിമര്‍ശനം

‘ആശ’ എന്ന സിനിമയുടെ പ്രൊമോഷന്‍ പരിപാടിക്കിടെ ഇം?ഗ്ലീഷില്‍ സംസാരിച്ച അവതാരകയോട് ഉര്‍വശി മലയാളത്തില്‍ സംസാരിക്കാന്‍ ആവശ്യപ്പെട്ടത് സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരുന്നു. ‘ആശ’യില്‍ അഭിനയിച്ച മറ്റു താരങ്ങളായ ജോജു ജോര്‍ജ്, ഐശ്വര്യ ലക്ഷ്മി എന്നിവരും ഉര്‍വശിക്കൊപ്പം വേദിയിലുണ്ടായിരുന്നു.

കേരളത്തില്‍ നിന്നുകൊണ്ട് മലയാളികള്‍ അത്രയും വലിയ ആള്‍ക്കാരാണെന്ന് പറഞ്ഞിട്ട് ഇം?ഗ്ലീഷില്‍ എന്തോന്നാ ഈ കടുക് വറുക്കുന്നത് ? എന്നായിരുന്നു ഉര്‍വശിയുടെ ചോ?ദ്യം. എന്നാല്‍ ഇപ്പോള്‍ ഉര്‍വശിക്കെതിരെ വിമര്‍ശനവുമായെത്തിയിരിക്കുകയാണ് സോഷ്യല്‍ മീഡിയയിലെ ഒരു വിഭാ?ഗം ആളുകള്‍.

‘ലെജന്‍ഡ് ആണെന്നത് എന്തും പറയാമെന്നതിനുള്ള ലൈസന്‍സ് അല്ലെന്ന് ഉര്‍വശി മനസിലാക്കണമെന്നാണ് അവര്‍ പറയുന്നത്. ലെജന്‍ഡ് എന്നത് എന്തും പറയാമെന്നതിനുള്ള ലൈസന്‍സ് അല്ല. ഉര്‍വശി ഒരു ലെജന്‍ഡാണ് എന്ന പരി?ഗണന ഉള്ളതുകൊണ്ടാണ് ആ അവതാരകയായ കുട്ടി ആ സിറ്റുവേഷനെ അത്തരത്തില്‍ കൈകാര്യം ചെയ്തത്.

ഇത് ഒരു സാധാരണക്കാരനാണ് പറഞ്ഞിരുന്നതെങ്കില്‍ ഇതിനെ സമൂഹം ട്രീറ്റ് ചെയ്യുന്ന രീതി വേറെയായിരിക്കും. ആ കുട്ടി ആദ്യ പകുതിയില്‍ വളരെ മര്യാദയ്ക്ക് മലയാളത്തില്‍ തന്നെയാണ് സംസാരിച്ചത്. രണ്ടാം പകുതിയിലാണ് ഇം?ഗ്ലീഷ് സംസാരിച്ചത്. ആങ്കറിങ് ചെയ്യുമ്പോള്‍ അവര്‍ അവരുടേതായ രീതിയില്‍ സംസാരിക്കും. അന്ന് ആ ഫങ്ഷന് വന്നവരില്‍ ഇം?ഗ്ലീഷ് മനസിലാക്കാന്‍ പറ്റാത്ത ആരും തന്നെയില്ല.

നിങ്ങള്‍ക്ക് അത് മനസിലായില്ലെങ്കില്‍ അത് ഉള്‍ക്കൊള്ളുക. പക്ഷെ നിങ്ങള്‍ക്ക് വലുതാകാന്‍ വേണ്ടി ഒരാളെ ചെറുതാക്കി കാണിക്കുന്നത് ഏറ്റവും മോശം പ്രവൃത്തിയാണ് എന്നാണ് ഒരാള്‍ പ്രതികരിച്ച് പറഞ്ഞത്. ആ കുട്ടി ഇംഗ്ലീഷും മലയാളവും കലര്‍ത്തി നല്ല വൃത്തിക്ക് ആങ്കറിങ് ചെയ്തുകൊണ്ടിരുന്ന ഒരു വേദിയില്‍ വെച്ച് ഇങ്ങനെ ചോദിക്കുന്നത് ഒരു തരത്തില്‍ ഇന്‍സള്‍ട്ടിങ് തന്നെയല്ലേ? എന്നിങ്ങനെയാണ് കമന്റുകള്‍.

Continue Reading
To Top