Connect with us

Screenima

latest news

ചിലപ്പോള്‍ തല മൊട്ടയടിച്ചിരിക്കും, ചിലനേരം നാടന്‍ ലുക്കായിരിക്കും;ലെന

താനിതുവരെ ചെയ്ത കഥാപാത്രങ്ങളെല്ലാം വേറിട്ടതായിരുന്നുവെന്ന് നടി ലെന. താനും ജീവിതത്തില്‍ അങ്ങനെ വ്യത്യസ്തതയുള്ള ആളാണെന്നും അതുകൊണ്ടായിരിക്കും തനിക്ക് വൈവിധ്യമാര്‍ന്ന വേഷങ്ങള്‍ കിട്ടുന്നതെന്നും നടി പറഞ്ഞു. സമകാലിക മലയാളത്തിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ലെന.

‘എന്റെ അഭിനയ ജീവിതം എന്റെ യഥാര്‍ഥ ജീവിതവുമായി വളരെയധികം കണക്ട് ആണ്. എന്റെ യഥാര്‍ത്ഥ ജീവിതത്തില്‍ എന്ത് സംഭവിക്കുന്നുവോ, അത് ആ കഥാപാത്രം രൂപപ്പെടുന്ന രീതിയെ സ്വാധീനിക്കാറുണ്ട്. എനിക്ക് തോന്നുന്നു ഭാ?ഗ്യം കൊണ്ട് യോജിക്കാന്‍ പറ്റുന്ന തരത്തിലുള്ള റോളുകളാണ് എനിക്ക് വരുന്നത്. എല്ലാം വ്യത്യസ്തമാണ്.

ഒരു സിനിമയിലെ കഥാപാത്രം പോലെയല്ല അടുത്തത്. മൊത്തത്തില്‍ വൈവിധ്യമാര്‍ന്ന കഥാപാത്രങ്ങള്‍ നമുക്ക് കിട്ടണം എന്നുള്ളതാണ് ആദ്യത്തെ കാര്യം. അതിന് ഞാന്‍ എല്ലാ സംവിധായകരോടും എഴുത്തുകാരോടും നന്ദി പറയുന്നു. എന്റെയുള്ളിലെ വൈവിധ്യവും അതിന് കാരണമാണ് എന്നെ കാസ്റ്റ് ചെയ്യാന്‍.

ചില സമയത്ത് തല മൊട്ട അടിച്ചിട്ടാണ്, ചില സമയത്ത് ഷോര്‍ട്ട് ഹെയര്‍ ആണ്, ചില സമയത്ത് നാടന്‍ ലുക്ക് ആണ്. ചില സമയത്ത് മോഡേണ്‍ ആണ്. എനിക്ക് തോന്നും അങ്ങനെയൊരു വെറൈറ്റി ജീവിതത്തില്‍ പാലിക്കുന്നത് കൊണ്ട് കൂടിയാകണം, അല്ലെങ്കില്‍ ഞാന്‍ അത്തരമൊരു വ്യക്തി ആയതുകൊണ്ടായിരിക്കാം അങ്ങനെയൊരു റോള്‍ കിട്ടുന്നത്. എന്നെ സ്റ്റീരിയോടൈപ്പ് ചെയ്യാന്‍ ബുദ്ധിമുട്ടാണ്. കാരണം, സ്റ്റീരിയോടൈപ്പ് ഫോളോ ചെയ്യുന്ന ഒരാളല്ല ഞാന്‍’. – ലെന പറഞ്ഞു.

Continue Reading
To Top