Connect with us

Screenima

latest news

വേടനെ താന്‍ കണ്ടില്ല; മറുപടിയുമായി ഉണ്ണിമായ

‘പ്രഥമദൃഷ്ട്യാ കുറ്റക്കാര്‍’ ചിത്രത്തിന്റെ പ്രൊമോഷന്‍ ചടങ്ങിനിടെ റാപ്പര്‍ വേടന് കൈ കൊടുക്കാതെ പോയ നടി ഉണ്ണിമായ പ്രസാദിന്റെ വിഡിയോ വലിയ വിമര്‍ശനങ്ങള്‍ക്ക് വഴിവച്ചിരുന്നു. വേടന് സമീപത്ത് ഇരുന്ന മാത്യു തോമസ് ഉള്‍പ്പെടെയുള്ളവര്‍ക്ക് കൈ കൊടുത്ത് ഉണ്ണിമായ പോവുകയായിരുന്നു.

ഉണ്ണിമായ വരുന്നതു കണ്ട് വേടന്‍ എഴുന്നേല്‍ക്കുകയും എന്നാല്‍ നടി കൈ കൊടുക്കാതിരുന്നപ്പോള്‍ അദ്ദേഹം ചിരിച്ചു കൊണ്ട് സീറ്റില്‍ ഇരിക്കുകയും ചെയ്യുന്നതാണ് വിഡിയോയില്‍ കാണാന്‍ കഴിയുക. വിഡിയോ പുറത്തുവന്നതിന് പിന്നാലെ ഉണ്ണിമായക്കെതിരെ കടുത്ത വിമര്‍ശനമുയര്‍ന്നിരുന്നു. വേടനെ മനപൂര്‍വം അവഗണിച്ചെന്നും അപമാനിച്ചെന്നും കമന്റുകളുയര്‍ന്നു.

എന്നാല്‍ വാസ്തവം അതല്ലെന്നും താന്‍ വേടനെ കണ്ടില്ലെന്നും ഉണ്ണിമായ വ്യക്തമാക്കിയിരിക്കുകയാണ്. ഓണ്‍ലൈന്‍ മീഡിയകളോടായിരുന്നു ഉണ്ണിമായയുടെ പ്രതികരണം. ‘ഞാനറിയാത്ത കാര്യമാണ്. മിസ് ആയി പോയി. എന്ത് ചെയ്യാനാ. യാദൃശ്ചികമായി ഒരു തിരക്കിനിടയില്‍ സംഭവിച്ചു പോകില്ലേ. ഞാനിന്നലെ വേടനെ വിളിച്ചിട്ടുണ്ടായിരുന്നു. അവന്‍ ഭയങ്കര ചിരിയായിരുന്നു.

നിങ്ങള്‍ ഇത് അലമ്പാക്കാതിരുന്നാല്‍ മതി. ഞാനറിഞ്ഞു കൊണ്ട് ചെയ്തതല്ല. അത് ഭയങ്കര നെഗറ്റീവായി പോയി. എനിക്ക് വിഷമമായി. ഇനി കുറച്ചുകൂടി ശ്രദ്ധിക്കാം. വേടനെ ശരിക്കും കണ്ടില്ലായിരുന്നു. വേടന് കൈ കൊടുക്കുന്നതില്‍ എന്താ കുഴപ്പം. അവനെ ഫോണ്‍ വിളിച്ച് ഇത് പറഞ്ഞ് ഞങ്ങള്‍ കുറേനേരം ചിരിച്ചു. ഭയങ്കര നെഗറ്റീവായി പോയി. വിഡിയോ കണ്ട് ഒരുപാട് പേര് എനിക്ക് മെസേജ് അയച്ചിരുന്നു’.- ഉണ്ണിമായ പറഞ്ഞു.

Continue Reading
To Top