Uncategorized
‘ആ സീനുകൾക്ക് ശേഷം പൊട്ടിക്കരഞ്ഞു, ഭാരം താങ്ങാനായില്ല’; ‘മണ്ടാടി’ സിനിമയിലെ അനുഭവങ്ങൾ പങ്കുവെച്ച് മഹിമ നമ്പ്യാർ
തെന്നിന്ത്യൻ പ്രേക്ഷകരുടെ പ്രിയ താരം മഹിമ നമ്പ്യാർ തന്റെ ഏറ്റവും പുതിയ തമിഴ് ചിത്രമായ ‘മണ്ടാടി‘യിലെ അഭിനയാനുഭവങ്ങൾ പങ്കുവെച്ചുകൊണ്ട് ഇൻസ്റ്റാഗ്രാമിൽ കുറിച്ച വൈകാരികമായ വാക്കുകളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. നടൻ സൂരി നായകനായി, മതിമാരൻ സംവിധാനം ചെയ്ത ചിത്രത്തിലെ ‘എയ്ഞ്ചൽ രാക്കമ്മ’ എന്ന കഥാപാത്രം തനിക്ക് എന്നും സ്പെഷ്യൽ ആയിരിക്കുമെന്ന് മഹിമ കുറിക്കുന്നു. ചിത്രത്തിന്റെ ലുക്ക് ടെസ്റ്റ് മുതൽ ഷൂട്ടിംഗ് അവസാനിക്കുന്നത് വരെയുള്ള ഓരോ ദിവസവും തികച്ചും വ്യത്യസ്തമായ അനുഭവമായിരുന്നു തനിക്ക് സമ്മാനിച്ചതെന്നും താരം ഓർത്തെടുത്തു.
കഥാപാത്രത്തിന്റെ വൈകാരിക പശ്ചാത്തലം തന്നെ എത്രത്തോളം സ്വാധീനിച്ചുവെന്നും മഹിമ കുറിപ്പിലൂടെ വെളിപ്പെടുത്തുന്നുണ്ട്. ചില വികാരനിർഭരമായ സീനുകൾ അഭിനയിച്ചു കഴിഞ്ഞതിന് ശേഷം താൻ തന്റെ നിയന്ത്രണം വിട്ട് പൊട്ടിക്കരഞ്ഞിട്ടുണ്ടെന്നാണ് താരം പറയുന്നത്.
തന്നിൽ വിശ്വാസമർപ്പിച്ച് ഈ ശക്തമായ കഥാപാത്രത്തെ ഏൽപ്പിച്ച സംവിധായകൻ മതിമാരനും, നിരന്തരമായ പിന്തുണ നൽകിയ നിർമാതാവ് എൽറെഡ് കുമാറിനും, സഹനടൻ സൂരി സാറിനും മഹിമ പ്രത്യേകം നന്ദി അറിയിച്ചു.
