Connect with us

Screenima

latest news

വാങ്ങിയ പ്രതിഫലം എത്രയെന്ന് പോലും അറിയില്ലായിരുന്നു: ഉര്‍വശി

തന്റെ കാലഘട്ടവും ഇന്നത്തെ തലമുറയും തമ്മിലുള്ള മാറ്റങ്ങളെക്കുറിച്ച് തുറന്നുപറഞ്ഞ് നടി ഉര്‍വശി. റിപ്പോര്‍ട്ടര്‍ ഫിലിംസിന് നല്‍കിയ അഭിമുഖത്തിലാണ് പഴയകാലത്തെ അനുഭവങ്ങളും മകളുടെ തലമുറയിലെ സ്വാതന്ത്ര്യത്തെക്കുറിച്ചും താരം സംസാരിച്ചത്. ഇന്നത്തെ തലമുറയ്ക്ക് വ്യക്തിപരമായ അഭിപ്രായ സ്വാതന്ത്ര്യമുണ്ടെന്നും എന്നാല്‍ തന്റെയോ അമ്മയുടെയോ കാലത്ത് അതില്ലായിരുന്നുവെന്നും ഉര്‍വശി വ്യക്തമാക്കുന്നു. വിവാഹം കഴിഞ്ഞ് പോകുന്നിടത്ത് അഡ്ജസ്റ്റ് ചെയ്തു ജീവിക്കേണ്ട ജന്മങ്ങളായാണ് തങ്ങളൊക്കെ വളര്‍ന്നതെന്നും നടി ഓര്‍ത്തെടുത്തു.

‘വ്യക്തിപരമായ അഭിപ്രായ സ്വാതന്ത്ര്യം ഈ ജനറേഷനുണ്ട്. എനിക്കുണ്ടായിരുന്നില്ല. എന്റെ അമ്മയ്ക്ക് ഒട്ടും ഉണ്ടായിരുന്നില്ല. ഞങ്ങളൊക്കെ കല്യാണം കഴിച്ച് പോകുന്നിടത്ത് അഡ്ജസ്റ്റ് ചെയ്യാനുള്ള ജന്മങ്ങളായാണ് വളര്‍ന്നത്. പിന്നെ അച്ഛനും അമ്മയും ഞങ്ങള്‍ക്ക് തന്ന സ്വാതന്ത്രമുണ്ട്. ഏത് ജോലിയും തല നിവര്‍ന്ന് നിന്ന് ചെയ്യുക. അഭിനയ ജീവിതം ഒട്ടും മോശപ്പെട്ട കാര്യമല്ല എന്ന് പഠിപ്പിച്ചു.

തലകുനിച്ച് ചെയ്യണ്ട ജോലി അല്ല എന്ന് പറയേണ്ട ധൈര്യം തന്നിരുന്നു. എങ്കില്‍പ്പോലും ഞാന്‍ വാങ്ങിയ പ്രതിഫലമെത്രയാണെന്ന് എനിക്കറിയില്ലായിരുന്നു. അത് എന്ത് ചെയ്യുന്നു എന്ന് ഞാന്‍ ചോദിച്ചിട്ടില്ല. എന്റെ ആവശ്യങ്ങളെല്ലാം സാധിച്ച് തരുന്നു. പക്ഷെ എന്റെ മകള്‍ക്ക് അതേക്കുറിച്ചെല്ലാം ഇന്ന് കൃത്യമായ ധാരണയുണ്ടെന്ന് ഉര്‍വശി പറയുന്നു.

Continue Reading
To Top