Gossips
‘നിരാശ ശബ്ദത്തിലുണ്ടായിരുന്നു, എന്നാൽ പതറിയില്ല’; ‘ടോക്സിക്കി’ന്റെ പരാജയത്തിൽ യാഷിന്റെ പ്രതികരണം
നാല് വർഷത്തിലേറെ അധ്വാനിച്ചൊരുക്കിയ ‘ടോക്സിക്’ നിരൂപകരിൽ നിന്നും പ്രേക്ഷകരിൽ നിന്നും കടുത്ത വിമർശനം നേരിട്ടപ്പോൾ, അതിനോട് യാഷ് പ്രതികരിച്ചത് ശാന്തതയോടെയും പക്വതയോടെയുമായിരുന്നു. ചിത്രത്തിന്റെ ഡബ്ബിംഗ് സൂപ്പർവൈസറായ ജയ്ദേവ് മോഹൻ ആണ് ഇക്കാര്യം വെളിപ്പെടുത്തിയത്.
റിലീസ് ദിവസം തന്നെ നെഗറ്റീവ് അഭിപ്രായങ്ങൾ വന്നുതുടങ്ങിയപ്പോൾ യാഷ് ജയ്ദേവിനെ നേരിട്ട് വിളിച്ചെന്നാണ് റിപ്പോർട്ട്. റിവ്യൂകളെക്കുറിച്ച് അധികം ആശങ്കപ്പെടേണ്ടതില്ലെന്നും, സിനിമ ഇനി പ്രേക്ഷകർക്ക് വിട്ടുകൊടുക്കണമെന്നും, അവർക്ക് ഇഷ്ടപ്പെട്ടാൽ പിന്തുണയ്ക്കുമെന്നും അല്ലാത്തപക്ഷം ആ തീരുമാനത്തെയും മാനിക്കണമെന്നുമായിരുന്നു യാഷിന്റെ വാക്കുകൾ. ഇനിയും ചെയ്യാൻ ഏറെയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
എന്നാൽ ശബ്ദത്തിൽ ഒരു നിരാശ പ്രകടമായിരുന്നെന്നും, ആദ്യദിനം തന്നെ കടുത്ത വിമർശനം കേൾക്കേണ്ടിവരുന്നത് ഒരു ടീമിനെ മുഴുവൻ ബാധിക്കുന്ന കാര്യമാണെന്നും ജയ്ദേവ് പറഞ്ഞു.
