Connect with us

Screenima

latest news

എന്തിനാണ് എന്നെ പുറത്താക്കിയത് എന്നറിയില്ല; തുറന്ന് പറഞ്ഞ് ഗായത്രി സുരേഷ്

ബിഗ് ബോസ് സീസണ്‍ 8 ആരംഭിച്ചതിനു പിന്നാലെ, അപ്രതീക്ഷിതമായി ഗായത്രി സുരേഷ് ഷോയില്‍ നിന്നും എവിക്ട് ആയിരുന്നു. ബിഗ് ബോസ് മലയാളത്തിന്റെ ചരിത്രത്തില്‍ തന്നെ ആദ്യമായിട്ടാണ് ഒരു മത്സരാര്‍ത്ഥി ഷോ തുടങ്ങിയ രണ്ടാമത്തെ ദിവസം സ്‌പോട്ട് എവിക്ഷനിലൂടെ പുറത്താകുന്നത്. ഇപ്പോഴിതാ ഇതേക്കുറിച്ച് ഗായത്രി തന്നെ നേരിട്ട് പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ്.

ഞാന്‍ ബിഗ് ബോസ് ഹൗസില്‍ നിന്ന് എവിക്ട് ആയത് എല്ലാവരും അറിഞ്ഞുകാണുമല്ലോ. സത്യമാണ്. ബ്ലാങ്ക് ആയിരുന്നു. അതുകൊണ്ടാണ് ഇത്രയും നേരം ഓണ്‍ലൈനില്‍ വരാതിരുന്നത്”, എന്നു പറഞ്ഞുകൊണ്ടാണ് ഗായത്രി സംസാരിച്ചു തുടങ്ങുന്നത്. ”എന്താണ് സംഭവിച്ചതെന്ന് ഇപ്പോഴും മനസിലായിട്ടില്ല. അതുകൊണ്ടാണ് ഇത്ര നേരമായിട്ടും ഞാന്‍ ഒരു പ്രതികരണവും നടത്താതിരുന്നത്. ജനാധിപത്യം എന്ന ഒരു ടാസ്‌ക്കിലാണ് എന്നെ പുറത്താക്കിയത് പക്ഷേ ഇതാണോ ജനാധിപത്യം? ഇത് ന്യായമാണ് എന്ന് തോന്നുന്നുണ്ടോ?

ഞാന്‍ അത്ര മോശം മത്സരാര്‍ത്ഥിയായിരുന്നു എന്ന് തോന്നില്ല. പലരും റിനി ആന്‍ ജോര്‍ജ്, അഞ്ജലി എന്നിവരെയൊക്കെ ആയിരുന്നു നോമിനേറ്റ് ചെയ്തത്. എന്നിട്ടും എന്നെ തന്നെ പുറത്താക്കി. എനിക്ക് അങ്ങനെ പറഞ്ഞപ്പോഴും ഒന്നും മനസിലായില്ല, അത് ഒരു പ്രാങ്ക് ആയിരിക്കും എന്നാണ് കരുതിയത്. മാത്രമല്ല എല്ലാവരോടും യാത്ര പറഞ്ഞു ഇറങ്ങുമ്പോഴും, വാതിലിന് അടുത്ത് എത്തും വരെയും പ്രതീക്ഷിച്ചു അങ്ങനെയൊന്നുമില്ല എന്ന് പറയുമെന്ന്. ബിഗ് ബോസ് വാതില്‍ തുറക്കില്ല എന്ന് വരെ താന്‍ പ്രതീക്ഷിച്ചു. എന്നിട്ടും അത് സംഭവിച്ചു. ഇപ്പോഴും അത് അംഗീകരിക്കാന്‍ സാധിച്ചിട്ടില്ല . എന്താണ് സംഭവിച്ചത് എന്ന് മനസിലായിട്ടില്ല. പക്ഷേ സത്യം ഇതാണ്”, എന്നും ഗായത്രി സുരേഷ് കൂട്ടിച്ചേര്‍ത്തു.

Continue Reading
To Top