latest news
ആദ്യം തിയറ്ററില്‍ പോയി കണ്ടത് അച്ഛന്റെ സിനിമ, തുറന്ന് പറഞ്ഞ് വിജയിയുടെ മകന്‍
വിജയ്‌യുടെ മകന്‍ ജേസണ്‍ സഞ്ജയ് സംവിധാനം ചെയ്യുന്ന ‘സി?ഗ്മ’ ഇതിനോടകം തമിഴ് സിനിമാ പ്രേക്ഷകര്‍ക്കിടയില്‍ ഉണ്ടാക്കിയിരിക്കുന്ന ഓളം വളരെ വലുതാണ്. ചിത്രത്തിന്റെ പ്രൊമോഷന്‍ പരിപാടികളൊക്കെ അണിയറപ്രവര്‍ത്തകര്‍ തുടങ്ങിക്കഴിഞ്ഞു. കഴിഞ്ഞ ദിവസം ചിത്രത്തിന്റെ പ്രീ റിലീസ് ഇവന്റും സേലത്തു വച്ച് നടന്നിരുന്നു. സന്ദീപ് കിഷനാണ് ചിത്രത്തില്‍ നായകനായെത്തുന്നത്.
ഇപ്പോള്‍ പ്രീ റിലീസ് ഇവന്റില്‍ വച്ച് ജേസണ്‍ പറഞ്ഞ ചില കാര്യങ്ങളാണ് ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്. അമ്മയ്ക്കാണ് താന്‍ ആദ്യമായി സംവിധായകനായ സന്തോഷം പങ്കുവെച്ച് ഫോണ്‍ ചെയ്തതെന്നും ജേസണ്‍ വെളിപ്പെടുത്തി. ആദ്യം തിയറ്ററില്‍ പോയി കണ്ട സിനിമ ഏതാണെന്നായിരുന്നു ജേസണോടുള്ള അവതാരകയുടെ ചോ?ദ്യം. തിരുമലൈ എന്നാണ് ജേസണ്‍ മറുപടി പറഞ്ഞത്.
‘തിരുമലൈ ആണ് ഞാന്‍ ആ?ദ്യം തിയറ്ററില്‍ പോയി കണ്ട സിനിമ. അപ്പോള്‍ എനിക്ക് മൂന്ന് വയസേ ഉള്ളൂ. എനിക്ക് സിനിമ മനസിലായി’. – ജേസണ്‍ പറഞ്ഞു. ഒരു സംവിധായകന്‍ ആകണമെന്ന് തോന്നിയത് ഏത് സിനിമ കണ്ടപ്പോഴാണ് എന്നായിരുന്നു ജേസണോടുള്ള അടുത്ത ചോദ്യം. ‘സിറ്റി ഓഫ് ?ഗോഡ്’ എന്ന് പറഞ്ഞൊരു ബ്രസീലിയന്‍ സിനിമ ഉണ്ട്. ഞാന്‍ ചെറുപ്പത്തില്‍ കണ്ട സിനിമയാണത്.
ആ സിനിമയാണ് ശരിക്കും എനിക്ക് പ്രചോദനമായത്. എനിക്ക് പ്രചോദനം നല്‍കിയ ഒരുപാട് സിനിമകളില്‍ ഒന്ന് ഇതാണ്’.- ജേസണ്‍ കൂട്ടിച്ചേര്‍ത്തു. അതോടൊപ്പം താനൊരു സംവിധായകനായി എന്ന് ആദ്യം വിളിച്ച് പറയുന്നത് അമ്മ സം?ഗീതയോടാണെന്നും ജേസണ്‍ പറഞ്ഞു.
‘ഞാനൊരു സംവിധായകനായി എന്ന് ആദ്യം ഫോണ്‍ വിളിച്ച് പറയുന്നത് എന്റെ അമ്മയോടാണ്. അമ്മ ഭയങ്കര ഹാപ്പിയായിരുന്നു’.- ജേസണ്‍ സഞ്ജയ്യുടെ വാക്കുകള്‍. അതേസമയം, രമണ രചനയും സംവിധാനവും നിര്‍വഹിച്ച് 2003 ല്‍ പുറത്തിറങ്ങിയ തമിഴ് റൊമാന്റിക് ആക്ഷന്‍ ചിത്രമാണ് ‘തിരുമലൈ’. വിജയ്, ജ്യോതിക എന്നിവരാണ് ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തിയത്.
