latest news
കാമുകന് വഞ്ചിച്ചു; ഐശ്വര്യ ലക്ഷ്മി
കാമുകനാല്‍ വഞ്ചിക്കപ്പെട്ടിട്ടുണ്ടെന്ന് നടി ഐശ്വര്യ ലക്ഷ്മി. അയാള്‍ക്ക് മറ്റൊരു ബന്ധമുണ്ടായിരുന്നുവെന്നാണ് നടി പറയുന്നത്. എന്നാല്‍ താനത് തിരിച്ചറിയുന്നത് പ്രണയ ബന്ധം തകര്‍ന്ന ശേഷമാണെന്നും ഐശ്വര്യ ലക്ഷ്മി പറയുന്നു. രഞ്ജിനി ഹരിദാസിന് നല്കിയ അഭിമുഖത്തിലാണ് ഐശ്വര്യയുടെ വെളിപ്പെടുത്തല്‍.
വഞ്ചിക്കപ്പെട്ടിട്ടുണ്ടോ? എന്ന രഞ്ജിനിയുടെ ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു ഐശ്വര്യ ലക്ഷ്മി. ഉണ്ടെന്നാണ് താരം പറഞ്ഞത്. പെട്ടെന്ന് ആര്‍ക്കും പറ്റിക്കാന്‍ പറ്റുന്ന ആളല്ല താനെന്നും അതിനാലാണ് തനിക്ക് ഏറെ വേദനയുണ്ടാക്കിയതെന്നും ഐശ്വര്യ പറയുന്നു.
”ഉണ്ട്. ഒരു പുരുഷനാല്‍ വഞ്ചിക്കപ്പെട്ടിട്ടുണ്ട്. പെട്ടെന്ന് ചതിക്കാന്‍ പറ്റുന്ന ആളല്ല ഞാന്‍. അതിനാലാണ് ഇത്രത്തോളം വേദനിപ്പിക്കുന്നത്. കാരണം ആ വ്യക്തിയെ ഞാന്‍ വിശ്വസിച്ചിരുന്നു. ഇത്രയും ബുദ്ധിയുപയോഗിച്ച്, ചിന്തിച്ച് കണ്ടുപിടിച്ചിട്ട്, പെട്ടല്ലോ എന്നൊരിത്. പിന്നെ ഞാനത് പ്രതീക്ഷിച്ചിരുന്നുവെന്ന് തോന്നുന്നു. പ്രണയ ബന്ധത്തിലായിരിക്കുമ്പോഴല്ല ഞാന്‍ അതേക്കുറിച്ച് അറിയുന്നത്. പിന്നീടാണ് ഞാനത് കേള്‍ക്കുന്നത്. ബ്രേക്കപ്പ് കഴിഞ്ഞിട്ടാണ് ഞാന്‍ അറിയുന്നത്.” എന്നാണ് ഐശ്വര്യ പറയുന്നത്.
”രസകരമായ വസ്തുത എന്തെന്നാല്‍ ആ പെണ്‍കുട്ടിയുമായി ഞാന്‍ സൗഹൃദത്തിലായി എന്നതാണ്. എനിക്ക് അവളെ ഇഷ്ടമായതിനാല്‍ എക്സ്പ്രസ് ചെയ്യാനും പറ്റിയില്ല. അത് അവളുടെ തെറ്റുമല്ല. സത്യത്തില്‍, എന്നെ അധികം ബാധിച്ചതുമില്ല. ഇപ്പോഴല്ലേ അറിയുന്നത്, അതിന്റെ ഇടയിലല്ലല്ലോ. അതിനാല്‍ ഓക്കെ, കൂള്‍ എന്നായിരുന്നു. രണ്ട് ദിവസം മനസിലുണ്ടായിരുന്നു. പിന്നെ ഞാനത് വിട്ടു. അത്രയേയുള്ളൂ” എന്നും ഐശ്വര്യ ലക്ഷ്മി പറയുന്നു.
