Connect with us

Screenima

Gossips

“ദ്രിശ്യം: ദി കൺക്ലൂഷൻ” ട്രെയിലർ പുറത്ത്; അജയ് ദേവ്ഗണിന് ഇത്തവണ പുതിയ എതിരാളി

ബോളിവുഡിലെ ജനപ്രിയ ത്രില്ലർ ഫ്രാഞ്ചൈസിയായ ‘ദ്രിശ്യ’ത്തിന്റെ ഹിന്ദി പതിപ്പ് ‘ദ്രിശ്യം: ദി കൺക്ലൂഷൻ’ ട്രെയിലർ പുറത്തിറങ്ങി. അജയ് ദേവ്ഗൺ വീണ്ടും വിജയ് സാൽഗാവ്‌കറായി എത്തുന്ന ചിത്രം ഒക്ടോബർ 2ന് തിയേറ്ററുകളിലെത്തും.

മുൻ ഭാഗങ്ങളിൽ നിന്ന് വ്യത്യസ്തമായി, ഇത്തവണ സാൽഗാവ്‌കർ കുടുംബത്തിന് നേരിടേണ്ടി വരുന്നത് ക്രൈം ബ്രാഞ്ച് എസ്.പി രാജ്‌വീർ സിംഗ് തോമറിനെയാണ്.

മലയാളത്തിലെ ‘ദൃശ്യം 3’യിൽ നിന്ന് വ്യത്യസ്തമായ, പുതിയ തിരക്കഥയോടെയാണ് ഹിന്ദി പതിപ്പ് ഒരുങ്ങുന്നതെന്ന് സംവിധായകൻ അഭിഷേക് പഥക് നേരത്തെ വ്യക്തമാക്കിയിരുന്നു.

2015ൽ പുറത്തിറങ്ങിയ ആദ്യഭാഗത്തിനും 2022ലെ വൻഹിറ്റ് രണ്ടാം ഭാഗത്തിനും ശേഷം, ഫ്രാഞ്ചൈസിയുടെ അവസാന അധ്യായമായാണ് ഈ ചിത്രം അണിയിച്ചൊരുക്കുന്നത്. .

Continue Reading
To Top