Connect with us

Screenima

Gossips

“സൂര്യകാന്തീ, പറന്നുയരൂ…”; മകൾക്ക് പിറന്നാൾ ആശംസകൾ നേർന്ന് പൃഥ്വിരാജും സുപ്രിയയും

മകൾ അലംകൃതയ്ക്ക് പന്ത്രണ്ടാം പിറന്നാൾ ആശംസകൾ നേർന്ന് നടൻ പൃഥ്വിരാജ് സുകുമാരനും ഭാര്യ സുപ്രിയ മേനോനും. ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച കുറിപ്പുകളിലൂടെയാണ് ഇരുവരും വൈകാരികമായി മകളോടുള്ള സ്നേഹം അറിയിച്ചത്.

“മമ്മയ്ക്കും ദാദയ്ക്കും നിന്നെക്കുറിച്ച് അഭിമാനമാണ് — നീ ഇപ്പോൾ ആരാണോ, ആരായി മാറിക്കൊണ്ടിരിക്കുന്നുവോ, അതിലും. ചുറ്റുമുള്ള ലോകത്തോടുള്ള നിന്റെ കരുണ എല്ലാവർക്കും പ്രചോദനമാണ്. നീ വെറുതെ നീയായിരിക്കുന്നതിലൂടെ തന്നെ ജീവിതത്തെക്കുറിച്ച് ഞങ്ങളെ എത്രയോ കാര്യങ്ങൾ പഠിപ്പിച്ചു. ഉയരങ്ങളിലേക്ക് പറന്നുകൊണ്ടേയിരിക്കൂ… ജീവിതത്തെ ഇങ്ങനെ തന്നെ സ്നേഹിച്ചുകൊണ്ടേയിരിക്കൂ!” എന്നായിരുന്നു പൃഥ്വിരാജിന്റെ കുറിപ്പ്.

മകളുടെ ബാല്യകാല ചിത്രങ്ങൾ പങ്കുവെച്ചാണ് സുപ്രിയ മേനോൻ തന്റെ ആശംസ അറിയിച്ചത്. “ആലി കുട്ടിക്ക് 12-ാം പിറന്നാൾ ആശംസകൾ! നീ ഇത്ര വലുതായി എന്ന് വിശ്വസിക്കാൻ പോലും കഴിയുന്നില്ല. നിന്നെ ആശുപത്രിയിൽ നിന്ന് വീട്ടിലേക്ക് കൊണ്ടുവന്നത് ഇന്നലെയെന്ന പോലെ തോന്നുന്നു. ഞങ്ങളുടെ ഏറ്റവും നല്ല വശങ്ങളെല്ലാം നിന്നിലുണ്ട് — പിന്നെ, ആ കുസൃതിയും തിരിച്ചടിയും എവിടെ നിന്ന് കിട്ടിയെന്ന് ചോദിക്കേണ്ട കാര്യമില്ല! ഈ ലോകം ഒരു സർക്കസ് ആണെന്നറിഞ്ഞ് കരുണയോടെയും സ്നേഹത്തോടെയും തുടരൂ,” സുപ്രിയ എഴുതി.

2011ൽ പാലക്കാട് സ്വകാര്യ ചടങ്ങിൽ വിവാഹിതരായ പൃഥ്വിരാജിന്റെയും സുപ്രിയയുടെയും മകൾ അലംകൃത 2014-ലാണ്‌ അലംകൃത ജനിച്ചത്.

Continue Reading
To Top