latest news
ഹണിമൂണ്‍ വൈബിലാണ് ഞങ്ങള്‍; അനുമോള്‍
വിവാഹത്തിന് ശേഷം ഇപ്പോള്‍ ഒരു ദിവസം പോലും മുടങ്ങാതെ അനുമോള്‍ യൂട്യൂബില്‍ വീഡിയോ പങ്കുവയ്ക്കുന്നുണ്ട്. അനുമോള്‍ മാത്രമല്ല, ഭുവനേഷും യൂട്യൂബില്‍ വളരെ അധിതം സജീവമായി. വിവാഹത്തിന് മുന്‍പ് ഭുവനേഷിന് യൂട്യൂബ് ചാനല്‍ ഉണ്ടായിരുന്നുവെങ്കിലും, ഷോര്‍ട്ട് വീഡിയോകള്‍ മാത്രമാണ് പോസ്റ്റ് ചെയ്തിരുന്നത്. വിവാഹത്തിന്റെ വീഡിയോ പങ്കുവച്ചുകൊണ്ടാണ് വ്ളോഗിങ് ആരംഭിച്ചത്. ഇങ്ങനെ എന്റെ ഒരു ദിവസം യൂട്യൂബ് ചാനലിലൂടെ പങ്കുവയ്ക്കുന്ന ഒരു ദിവസം വരുമെന്ന് സ്വപ്നത്തില്‍ പോലും പ്രതീക്ഷിച്ചില്ല എന്നാണ് ഭുവനേഷ് പറഞ്ഞത്.
വിരുന്നിന് പോകുന്നതും, ഡേ ഇന്‍ ലൈഫും, അനുവിനൊപ്പമുള്ള സന്തോഷ നിമിഷങ്ങളും എല്ലാം ഭുവനേഷ് യൂട്യൂബില്‍ പങ്കുവയ്ക്കുന്നുണ്ട്. ഏറ്റവുമൊടുവില്‍ പങ്കുവച്ചത് ഹണിമൂണ്‍ വ്ളോഗ് ആണ്. ദൂരത്ത് എവിടെയുമല്ല, കോവളത്താണ് ഹണിമൂണ്‍ ആഘോഷിക്കാന്‍ പോയത്. രണ്ട് ദിവസം കോവളത്ത് ഒരു ഹോട്ടല്‍ റൂമില്‍ താമസിക്കുന്ന വിശേഷങ്ങളാണ് വ്ളോഗില്‍ പങ്കുവയ്ക്കുന്നത്. ഇരുവരുടെയും പ്രണയവും, പരസ്പരം പങ്കുവയ്ക്കുന്ന വിശേഷങ്ങള്‍ എല്ലാം തന്നെ വളരെ രസകരമാണ് എന്ന് ആരാധകര്‍ പറയുന്നു.
അല്ലെങ്കിലും അനുമോള്‍ ഭാഗ്യവതിയാണെന്നാണ് കമന്റുകള്‍. സ്നേഹിക്കുകയും പരിഗണിക്കുകയും ചെയ്യുന്ന ഭര്‍ത്താവിനെ കിട്ടി, ഭര്‍ത്താവ് മാത്രമല്ല അനുവിനെ പോലെ തന്നെ വൈബുള്ള ഒരു അമ്മയെയും കിട്ടി എന്നാണ് കമന്റുകള്‍. ഇതിനോടകം ഭുവനേഷിന്റെ അമ്മയ്ക്കും ഫാന്‍സുകളായി എന്ന് കമന്റിലൂടെ അറിയാന്‍ സാധിക്കും. ഭുവന്റെ അമ്മയുടെ സൗന്ദര്യവും സംസാരവും വൈബും എല്ലാം ആരാധകര്‍ പ്രശംസിക്കുന്നു. അനുമോളുടെ കഴിഞ്ഞ ഒരു വ്ളോഗില്‍ മുഴുവന്‍ സംസാരിച്ചതും ആക്ടീവായതും അമ്മ തന്നെയായിരുന്നു.
