latest news
എട്ട് വര്‍ഷത്തെ ഇടവേള; കാരണം പറഞ്ഞ് സംവൃത
എട്ട് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം മലയാള സിനിമയിലേക്ക് തിരികെയെത്തിയിരിക്കുകയാണ് നടി സംവൃത സുനില്‍. ‘തങ്കം’ എന്ന ശ്രദ്ധേയ ചിത്രത്തിന് ശേഷം സംവിധായകന് ഷഹീദ് അറഫാത്ത് സംവിധാനം ചെയ്യുന്ന ചിത്രത്തിലൂടെയാണ് നടിയുടെ തിരിച്ചുവരവ്. നവരസ ഫിലിംസിന്റെയും സ്റ്റോണ്‍ ബെഞ്ച് സ്റ്റുഡിയോയുടെയും ബാനറില്‍ ഒരുങ്ങുന്ന ചിത്രത്തിന്റെ പൂജാച്ചടങ്ങുകള്‍ തിങ്കളാഴ്ച നടന്നു.
ചിത്രത്തിന്റെ ടൈറ്റില്‍ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. ഇപ്പോഴിതാ മലയാള സിനിമയെ മിസ് ചെയ്തിരുന്നു എന്ന് പറയുകയാണ് സംവൃത. ചിത്രത്തിന്റെ പൂജാ ചടങ്ങുകള്‍ക്കിടെ ഓണ്‍ലൈന്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു നടി. ‘മലയാളത്തിലേക്ക് തിരിച്ചുവരുന്നതില്‍ സന്തോഷമുണ്ട്, അതുപോലെ ആകാംക്ഷയുമുണ്ട്. കുറേ നാളായല്ലോ.
സിനിമ നന്നായി വരണമെന്ന ആ?ഗ്രഹവും പ്രതീക്ഷയുമൊക്കെയുണ്ട്. തീര്‍ച്ചയായും മലയാള സിനിമയെ മിസ് ചെയ്തിരുന്നു. പക്ഷേ തിരിച്ചു വരണമെന്ന് തോന്നുന്നതുപോലെയുള്ള കഥാപാത്രവും കഥയും ഇപ്പോഴാണ് കിട്ടിയത്. കഥയും കഥാപാത്രവുമൊക്കെ കേട്ടപ്പോള്‍ ചെയ്യാമെന്ന് തോന്നി.
എട്ട് വര്‍ഷമായി ഞാന്‍ മലയാള സിനിമയില്‍ നിന്ന് മാറി നിന്നിട്ട്. ‘സത്യം പറഞ്ഞാ വിശ്വസിക്കുമോ’ ആണ് അവസാനം ചെയ്തത്. ഇതിനിടെ കഥകള്‍ കേള്‍ക്കുന്നുണ്ടായിരുന്നു. പക്ഷേ ചെയ്യണം എന്ന് തോന്നുന്ന പ്രൊജക്ട് ഇപ്പോഴാണ് വന്നത്. സിനിമ മാറിയിട്ടുണ്ടോ ഇല്ലയോ എന്നൊക്കെ അറിയണമെങ്കില്‍, ഞാന്‍ തുടങ്ങിയിട്ടേ ഉള്ളൂ.
ഷൂട്ട് ചെയ്യാന്‍ പോകുന്നേയുള്ളൂ. ദിലീഷ് പോത്തനും അല്‍ഫോന്‍സ് പുത്രന് അഭിനയിക്കുന്നുണ്ട്. നല്ലൊരു ടീമാണ്. സഹീദ് അറാഫത്ത് ‘തങ്കം’ എന്ന സിനിമയ്ക്ക് ശേഷം ചെയ്യുന്ന സിനിമയാണ്. പ്രതീക്ഷയുള്ള ഒരു പ്രൊജക്ട് ആണ്. എല്ലാം ഭം?ഗിയായിട്ട് വരണം. അതിന്റെ പ്രാര്‍ഥനയിലാണ്’.- സംവൃത സുനില്‍ പറഞ്ഞു.
