Gossips
വിവാഹശേഷമുള്ള ആദ്യ ഓണം ആഘോഷമാക്കി ജോസഫ് അന്നംകുട്ടിയും ഭാര്യ ആനും; ചിത്രങ്ങൾ വൈറൽ
Published on
മലയാളികളുടെ പ്രിയപ്പെട്ട എഴുത്തുകാരനും മോട്ടിവേഷണൽ സ്പീക്കറുമായ ജോസഫ് അന്നംകുട്ടി ജോസും ഭാര്യ ആനും തങ്ങളുടെ വിവാഹശേഷമുള്ള ആദ്യത്തെ ഓണം ആഘോഷമാക്കി. 2025 ഓഗസ്റ്റിൽ ലളിതമായ ചടങ്ങുകളോടെയായിരുന്നു ഇവരുടെ വിവാഹം. വിവാഹജീവിതത്തിലേക്ക് കടന്ന ശേഷമുള്ള ഇവരുടെ ആദ്യത്തെ ഓണാഘോഷമാണിത്.
“ഹാപ്പി ഓണം” എന്ന അടിക്കുറിപ്പോടെ പങ്കുവെച്ച ചിത്രം നിമിഷനേരം കൊണ്ടാണ് സോഷ്യൽ മീഡിയയിൽ തരംഗമായി മാറിയത്. പ്രിയ താരത്തിന്റേയും ഭാര്യയുടേയും ആദ്യ ഓണാഘോഷത്തിന് ആശംസകൾ നേർന്നുകൊണ്ട് നിരവധി ആരാധകരും സുഹൃത്തുക്കളുമാണ് കമന്റുകളുമായി രംഗത്തെത്തുന്നത്.
