Connect with us

Screenima

latest news

തങ്ങള്‍ക്ക് പിഴച്ചത് എവിടെ; മനസ് തുറന്ന് ജീവ

താന്‍ വിവാഹബന്ധം അവസാനിപ്പിച്ചുവെന്ന് അവതാരകനും നടനുമായ ജീവ ജോസഫ്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ജീവയും അപര്‍ണയും വേര്‍പിരിഞ്ഞുവെന്ന തരത്തില്‍ അഭ്യൂഹങ്ങള്‍ പരന്നിരുന്നു. ഇതിന് പിന്നാലെ ജീവ തന്നെ ഇന്‍സ്റ്റഗ്രാമിലൂടെ ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചിരിക്കുകയാണ്. വിവാഹ വാര്‍ഷിക ദിവസം തന്നെയാണ് ഇരുവരും വേര്‍പിരിയില്‍ വിവരവും പങ്കുവച്ചിരിക്കുന്നത്.

11 വര്‍ഷം നീണ്ട ദാമ്പത്യ ജീവിതത്തിന് വിരാമമിടുന്നു എന്ന് വ്യക്തമാക്കിക്കൊണ്ടാണ് ജീവ ആരാധകരുമായി കുറിപ്പ് പങ്കുവെച്ചിരിക്കുന്നത്. ‘പ്രിയപ്പെട്ടവരെ, ഇതൊട്ടും എളുപ്പമുള്ള ഒരു കാര്യമല്ല, എങ്കിലും നിങ്ങളോട് നേരിട്ട് പറയാന്‍ ഞാന്‍ കടപ്പെട്ടിരിക്കുന്നു. കാരണം എന്റെ കരിയറിലും സന്തോഷത്തിലും സങ്കടങ്ങളിലും ജീവിതത്തിന്റെ എല്ലാ നിമിഷങ്ങളിലും നിങ്ങള്‍ എന്റെ യാത്രയുടെ ഭാഗമായിരുന്നു.

നിങ്ങളില്‍ പലരും ഞങ്ങളെ ഒരു മികച്ച ജോഡിയായി ഇഷ്ടപ്പെട്ടിരുന്നു. എന്നാല്‍ ഇനി മുതല്‍ അത് ‘ഞങ്ങള്‍’ അല്ല; കേവലം ജീവ എന്നും അപര്‍ണ എന്നും രണ്ടു പേര്‍ മാത്രമാണ്. 11 വര്‍ഷത്തെ ദാമ്പത്യ ജീവിതത്തിന് ശേഷം ഞങ്ങള്‍ വേര്‍പിരിയുകയാണ്. എവിടെയോ ഞങ്ങള്‍ക്ക് പിഴച്ചു, ഇനി ഇത് മുന്നോട്ട് കൊണ്ടുപോകാന്‍ കഴിയില്ലെന്ന സത്യം ഞങ്ങള്‍ രണ്ടു പേരും തിരിച്ചറിയുകയും അത് സ്വീകരിക്കുകയും ചെയ്യുന്നു.

അതിനാലാണ് വെവ്വേറെ വഴികളിലൂടെ സഞ്ചരിക്കാന്‍ ഞങ്ങള്‍ തീരുമാനിച്ചത്. ഇതിന് പിന്നിലെ കാരണങ്ങള്‍ പൂര്‍ണമായും തികച്ചും വ്യക്തിപരമാണ്. ഞങ്ങള്‍ വളരെ പക്വതയോടെ കൈക്കൊണ്ട ഈ തീരുമാനത്തെ നിങ്ങളും അതേ പക്വതയോടെ ഉള്‍ക്കൊള്ളുമെന്ന് കരുതുന്നു.

ഇത് തികച്ചും വ്യക്തിപരമായ തീരുമാനമാണ്. അതിനാല്‍ ഈ ഘട്ടത്തില്‍ ഞങ്ങളുടെ സ്വകാര്യതയെ മാനിക്കണമെന്നും ഞങ്ങളെ മനസിലാക്കണമെന്നും അഭ്യര്‍ത്ഥിക്കുന്നു. പറയാറുള്ളതു പോലെ, സംഭവിക്കുന്നതെല്ലാം നല്ലതിനാണ്… ഞാനതില്‍ വിശ്വസിക്കുന്നു’.- ജീവ കുറിച്ചു.

Continue Reading
To Top