latest news
“ആരും വിശ്വസിക്കാതിരുന്നപ്പോഴും യഷ് കൂടെ നിന്നു”; മനസ്സ് തുറന്ന് ഗീതു മോഹൻദാസ്
വെറും 50 ലക്ഷം രൂപ ചെലവിൽ നിർമ്മിച്ച്, ഓസ്കർ എൻട്രി വരെ നേടിയ ചിത്രമായിട്ടും തന്റെ അടുത്ത സിനിമയ്ക്കായി ആരും വിശ്വസിച്ച് മുന്നോട്ട് വരാതിരുന്ന സാഹചര്യത്തിൽ നടൻ യഷ് നൽകിയ പിന്തുണയെക്കുറിച്ച് മനസ്സ് തുറന്ന് സംവിധായിക ഗീതു മോഹൻദാസ്. ഏറെ നിരൂപക പ്രശംസ പിടിച്ചുപറ്റിയ ‘മൂത്തോൻ’ എന്ന ചിത്രത്തിന് ശേഷവും പുതിയ പ്രോജക്റ്റുകൾക്കായി വലിയ രീതിയിലുള്ള പോരാട്ടം തുടരേണ്ടി വന്നതായി താരം വെളിപ്പെടുത്തി.
“50 ലക്ഷത്തിന്റെ സിനിമ ഓസ്കർ വരെ എത്തിച്ചിട്ടും എന്നിൽ ആരും വിശ്വസിച്ചില്ല, പക്ഷേ യഷ് ഒപ്പം നിന്നു” എന്ന് ഗീതു മോഹൻദാസ് പറഞ്ഞു. പ്രതിസന്ധികളിലും തളരാതെ പോരാടാൻ യഷ് നൽകിയ ആത്മവിശ്വാസമാണ് വലിയൊരു കരുത്തായതെന്നും, ഇന്ന് ലോകം മുഴുവൻ ഉറ്റുനോക്കുന്ന ഒരു വലിയ പ്രോജക്റ്റിലേക്ക് കാര്യങ്ങൾ എത്തിക്കാൻ ഇതിലൂടെ സാധിച്ചുവെന്നും അവർ കൂട്ടിച്ചേർത്തു. ഗീതു മോഹൻദാസ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ കന്നഡ സൂപ്പർ താരം യഷ് ആണ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.
