latest news
‘സിനിമ ഇല്ലേ’ എന്ന ചോദ്യം വേദനിപ്പിക്കുന്നു; മാനസ
ബാലതാരമായാണ് മലയാള സിനിമയില്‍ തുടക്കം കുറിച്ച നടിയാണ് മാനസ രാധാകൃഷ്ണന്‍. ‘ടിയാന്‍’ ഉള്‍പ്പെടെ നിരവധി സിനിമകളില്‍ മാനസ ഇതിനോടകം അഭിനയിച്ചു കഴിഞ്ഞു. ഇപ്പോഴിതാ ‘സിനിമ ഇല്ലേ’ എന്ന ചോദ്യം പലപ്പോഴായി തനിക്ക് നേരിടേണ്ടി വന്നിട്ടുണ്ടെന്ന് പറയുകയാണ് മാനസ.
വീട്ടുകാരില്‍ നിന്നും തനിക്ക് ഈ ചോദ്യം കേള്‍ക്കേണ്ടി വന്നിട്ടുണ്ടെന്നും നടി പറഞ്ഞു. ‘അടുത്ത സിനിമ എപ്പോഴാണെന്നുള്ള ചോദ്യം എപ്പോഴും കേള്‍ക്കേണ്ടി വരാറുണ്ട്. വീട്ടില്‍ പോയാല്‍ തന്നെ എല്ലാവരും ചോദിക്കും. പരീക്ഷയ്ക്ക് നമുക്കിപ്പോള്‍ നല്ല മാര്‍ക്ക് ഒക്കെ കിട്ടിയിരിക്കുവാണെങ്കില്‍ നമ്മളോട് അത് ആരെങ്കിലും ചോദിക്കാന്‍ വേണ്ടി നമ്മള്‍ കാത്തിരിക്കുമല്ലേ.
എത്ര മാര്‍ക്കാണ് കിട്ടിയത് എന്ന് നമുക്കവരോട് പറയാല്ലോ. അതുപോലെ നമുക്കൊരു പ്രൊജക്ട് അടുത്തത് നമ്മള്‍ പറയാന്‍ കാത്തിരിക്കുന്ന സമയത്ത് ചോദിക്കുക ആണെങ്കില്‍ നമുക്ക് സന്തോഷമാണ്. പക്ഷേ മാര്‍ക്ക് കുറവ് കിട്ടിയിട്ട് ആരെങ്കിലും ചോദിക്കുമ്പോഴുണ്ടാകുന്ന ബുദ്ധിമുട്ട് പോലെ അടുത്ത പ്രൊജക്ടിനെക്കുറിച്ച് ഒരു ഉത്തരം പറയാനില്ലെങ്കില്‍ ഇങ്ങനെയൊരു ചോദ്യം നമുക്ക് കുറച്ചു ബുദ്ധിമുട്ടാണ്.
അതാണ് സംഭവം. ഇഷ്ടം പോലെ ഇത്തരം ചോദ്യങ്ങള്‍ കേട്ടിട്ടുണ്ട്. ചിലപ്പോള്‍ ഞാന്‍ ഏതെങ്കിലും പ്രൊജക്ട് ഉണ്ടെങ്കില്‍ പറയും. ചര്‍ച്ചയിലുള്ള പ്രൊജക്ട് ഒക്കെ ആണെങ്കില്‍ പറയില്ല’.- സെല്ലുലോയ്ഡ് മാ?ഗസിന് നല്‍കിയ അഭിമുഖത്തില്‍ മാനസ പറഞ്ഞു.
