Connect with us

Screenima

Mohanlal - Drishyam 3

latest news

ദൃശ്യം 4′ തീര്‍ച്ചയായും വരും, ആന്റണി പെരുമ്പാവൂര്‍

മലയാള സിനിമയിലെ ഹിറ്റ് ഫ്രാഞ്ചൈസിയാണ് ‘ദൃശ്യം’. ഇപ്പോഴിതാ ചിത്രത്തിന്റെ നാലാം ഭാ?ഗത്തെക്കുറിച്ച് നിര്‍മാതാവ് ആന്റണി പെരുമ്പാവൂര്‍ പറഞ്ഞ വാക്കുകളാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധേയമാകുന്നത്. ‘ദൃശ്യം’ പരമ്പരയ്ക്ക് അടുത്തൊരു ഭാഗം കൂടി ഉറപ്പായും ഉണ്ടാകുമെന്നും, ഇത് തന്റെ ഉറപ്പാണെന്നും ആന്റണി പെരുമ്പാവൂര്‍ പറഞ്ഞു.

‘ദൃശ്യം 3’ റിലീസ് ചെയ്ത് ഏതാനും മാസങ്ങള്‍ക്ക് ശേഷമാണ് നാലാം ഭാ?ഗത്തെക്കുറിച്ച് ആന്റണി പെരുമ്പാവൂര്‍ പങ്കുവച്ചത്. മഴവില്‍ മനോരമ അവാര്‍ഡ്‌സ് വേദിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. മോഹന്‍ലാലിനെയും ജീത്തു ജോസഫിനെയും സാക്ഷിയാക്കിയാണ് ആന്റണി പെരുമ്പാവൂര്‍ ഇക്കാര്യം പറഞ്ഞത്.

‘ദൃശ്യം നാലാം ഭാ?ഗവും തീര്‍ച്ചയായിട്ടും വരുമെന്ന് ഞാന്‍ പറയുന്നു. ജീത്തു പറഞ്ഞിട്ടില്ല. ലാല്‍ സാര്‍ ഇതെന്റെ മനസില്‍ നിന്ന് ഞാന്‍ പറയുന്നതാണ്. തീര്‍ച്ചയായിട്ടും ആ സിനിമ ഉണ്ടാകും. ഉണ്ടാകണം. ഇത് ഞാന്‍ എന്റെ മനസില്‍ നിന്ന് പറയുന്നതാണ്. നന്ദി നമസ്‌കാരം’.- ആന്റണി പെരുമ്പാവൂര്‍ പറഞ്ഞു.

അതേസമയം, ‘ദൃശ്യം 3’ സമ്മിശ്ര പ്രതികരണമാണ് തിയറ്ററുകളില്‍ നിന്ന് നേടിയത്. റിലീസ് ചെയ്ത് ചുരുങ്ങിയ ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ ചിത്രം 100 കോടി ക്ലബ്ബിലും ഇടം നേടിയിരുന്നു. ജീത്തു ജോസഫ് സംവിധാനം ചെയ്ത ചിത്രത്തില്‍ മീന, അന്‍സിബ ഹസന്‍, എസ്തര്‍ അനില്‍, സിദ്ദിഖ്, ആശ ശരത് എന്നിവരും പ്രധാന വേഷങ്ങളിലെത്തിയിരുന്നു.

Continue Reading
To Top