latest news
സ്വപ്നവാഹനം സ്വന്തമാക്കി അന്ന രാജന്‍
‘അങ്കമാലി ഡയറീസി’ലൂടെ മലയാളികളുടെ മനസില്‍ ഇടംനേടിയ നായികയാണ് അന്ന രേഷ്മ രാജന്‍. സിനിമയ്ക്കൊപ്പം സോഷ്യല്‍ മീഡിയയിലും സജീവമായ താരം, പൊതുപരിപാടികളിലും ഉദ്ഘാടന വേദികളിലും നിറസാന്നിദ്ധ്യമാണ്.
തന്റെ സ്വപ്നവാഹനം സ്വന്തമാക്കിയ സന്തോഷം പങ്കിടുകയാണ് അന്ന ഇപ്പോള്‍. പുതിയ ടൊയോട്ട ഇന്നോവ ഹൈക്രോസ് ആണ് അന്ന സ്വന്തമാക്കിയിരിക്കുന്നത്. കൈരളി ടൊയോട്ടയില്‍ നിന്നുമാണ് അന്ന വാഹനം ഏറ്റുവാങ്ങിയത്. ഇന്നോവ ഹൈക്രോസിന്റെ പെട്രോള്‍ ജിഎക്‌സ് 7 സീറ്റര്‍ മോഡലാണ് അന്ന തിരഞ്ഞെടുത്തത്. ഈ വാഹനത്തിന്റെ എക്‌സ്‌ഷോറൂം വില 18.70 ലക്ഷം രൂപ മുതല്‍ 32.95 ലക്ഷം രൂപ വരെയാണ്.
വാഹനം ഏറ്റുവാങ്ങുന്നതിന്റെ ചിത്രങ്ങള്‍ അന്ന തന്റെ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചിട്ടുണ്ട്. 2.0 ലിറ്റര്‍ ഫോര്‍-സിലിണ്ടര്‍ പെട്രോള്‍ എന്‍ജിനൊപ്പം സ്‌ട്രോങ് ഹൈബ്രിഡ് ഇലക്ട്രിക് സാങ്കേതികവിദ്യയും ഉള്‍പ്പെടുത്തിയതാണ് ടൊയോട്ട ഇന്നോവ ഹൈക്രോസ്. 184 ബി.എച്ച്.പി കരുത്ത് ഉത്പാദിപ്പിക്കുന്ന ഈ മോഡലില്‍ ഇ-സിവിടി (e-CVT) ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സാണുള്ളത്. ലിറ്ററിന് 23.34 കിലോമീറ്റര്‍ മൈലേജാണ് ഹൈബ്രിഡ് വേരിയന്റിന് കമ്പനി അവകാശപ്പെടുന്നത്.
ഇന്‍സ്റ്റഗ്രാമില്‍ ഏറെ സജീവമായ അന്ന രാജന്‍, ഇന്‍സ്റ്റഗ്രാം സബ്‌സ്‌ക്രിപ്ഷന്‍ സേവനവും ഉപയോഗപ്പെടുത്തുന്നുണ്ട്. 1795 ആളുകളാണ് അന്നയെ സബ്സ്‌ക്രൈബ് ചെയ്യുന്നത്. പ്രതിമാസം 390 രൂപയാണ് സബ്സ്‌ക്രിപ്ഷന്‍ ചാര്‍ജായി അന്ന ഈടാക്കുന്നത്. 7,00,050 രൂപയാണ് സബ്സ്‌ക്രിപ്ഷനിലൂടെ മാത്രം മാസവരുമാനമായി? അന്ന നേടുന്നത്. ഇതുവരെ സബ്സ്‌ക്രൈബ് ചെയ്തവര്‍ക്കായി 195 സ്റ്റോറികളും 6 പോസ്റ്റുകളും 86 റീലുകളുമാണ് എക്‌സ്‌ക്ലൂസീവായി അന്ന പങ്കുവെച്ചിരിക്കുന്നത്.
മുന്‍പ് നഴ്‌സായി ജോലി ചെയ്തിരുന്ന അന്ന രാജന്‍, ലിജോ ജോസ് പെല്ലിശ്ശേരി ചിത്രം ‘അങ്കമാലി ഡയറീസി’ലൂടെയാണ് ചലച്ചിത്രലോകത്തേക്ക് കടന്നുവരുന്നത്. ചിത്രത്തിലെ ‘ലിച്ചി’ എന്ന കഥാപാത്രം വലിയ ജനശ്രദ്ധ നേടി. തുടര്‍ന്ന് ‘വെളിപാടിന്റെ പുസ്തകം’, ‘മധുരരാജ’, ‘അയ്യപ്പനും കോശിയും’ തുടങ്ങിയ ശ്രദ്ധേയ ചിത്രങ്ങളിലും താരം മികച്ച വേഷങ്ങള്‍ ചെയ്തു.
