latest news
സൈക്കിള്‍ നിയന്ത്രണം വിട്ട് ഭാവന കാറില്‍ ഇടിച്ചുവീണു; അനുഭവം പറഞ്ഞ് കുഞ്ചാക്കോ ബോബന്
‘ഉന്മാദം’ എന്ന പുതിയ ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി ക്യൂ സ്റ്റുഡിയോസിന് നല്കിയ കുഞ്ചാക്കോ ബോബന്റെ അഭിമുഖത്തിലെ ഒരു ഭാഗമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്. തന്റെ കരിയറിലെ ശ്രദ്ധേയ ചിത്രങ്ങളിലൊന്നായ സ്വപ്നക്കൂടിന്റെ ഷൂട്ടിനിടെയുണ്ടായ രസകരമായ സംഭവമാണ് താരം പങ്കുവച്ചത്.
സ്വപ്നക്കൂടിലെ ഹിറ്റ് ഗാനമായ ‘കറുപ്പിനഴക്’ ചിത്രീകരിച്ചത് ഓസ്ട്രേലിയയില്‍ വച്ചായിരുന്നു. ഗാനത്തിന്റെ തുടക്കത്തിലെ ഒരു ഷോട്ടില്‍ ഭാവനയും മീര ജാസ്മിനും ദൂരെ നിന്ന് സൈക്കിളില്‍ വരുന്നതായിരുന്നുവെന്ന് കുഞ്ചാക്കോ ബോബന് പറഞ്ഞു.
ചെറിയൊരു കയറ്റത്തിലൂടെ സൈക്കിള്‍ ഓടിച്ചുവരുന്നതിനിടെ ഭാവനയ്ക്ക് ബ്രേക്ക് കിട്ടാതെ നിയന്ത്രണം നഷ്ടപ്പെട്ടു. തുടര്‍ന്ന് സമീപത്ത് നിര്‍ത്തിയിട്ടിരുന്ന കാറില്‍ ഇടിച്ച് ഭാവന വീഴുകയായിരുന്നുവെന്ന് താരം ഓര്‍ത്തെടുത്തു.
എന്നാല്‍ ഭാവന വീഴാന്‍ പോകുന്നത് കണ്ടപ്പോഴുണ്ടായ മറ്റൊരു സംഭവമാണ് കുഞ്ചാക്കോ ബോബനെ ഇപ്പോഴും ചിരിപ്പിക്കുന്നത്. മകളെ രക്ഷിക്കാനായി ഓടിയെത്തുമെന്ന് കരുതിയ ഭാവനയുടെ അച്ഛന് ആദ്യം ചെയ്തത് മറ്റൊന്നായിരുന്നുവെന്നാണ് താരം പറയുന്നത്.
‘ഏറ്റവും ആദ്യം ഭാവന വീഴാന്‍ പോകുന്നത് കണ്ടിട്ട് അവിടെ നിന്ന് ഓടി മാറിയത് ഭാവനയുടെ അച്ഛനാണ്. ‘അയ്യോ മോളെ’ എന്ന് വിളിച്ചുകൊണ്ട്…’ എന്നാണ് കുഞ്ചാക്കോ ബോബന് പറഞ്ഞത്.
