Connect with us

Screenima

Prithviraj (Kaduva)

latest news

ഖലീഫയുടെ വിജയം; നന്ദി പറഞ്ഞ് പൃഥ്വിരാജ്

ഖലീഫ’ സ്വീകരിച്ച പ്രേക്ഷകര്‍ക്ക് നന്ദി പറഞ്ഞ് നടന്‍ പൃഥ്വിരാജ്. മലയാളത്തെ സംബന്ധിച്ച് എപ്പോഴും സംഭവിക്കുന്ന സിനിമയല്ല ‘ഖലീഫ’യെന്നും പൃഥ്വിരാജ് പറഞ്ഞു. ‘ഖലീഫ’യുടെ സക്‌സസ് സെലിബ്രേഷനില്‍ പങ്കെടുക്കവേയാണ് പൃഥ്വിരാജ് ഇക്കാര്യം പറഞ്ഞത്. അതോടൊപ്പം ‘ഖലീഫ’യുടെ രണ്ടാം ഭാ?ഗവും അണിയറപ്രവര്‍ത്തകര്‍ പ്രഖ്യാപിച്ചിട്ടുണ്ട്.

‘ഖലീഫ’യ്ക്ക് ഇത്രയും വലിയ വരവേല്‍പ്പ് നല്‍കിയ എല്ലാ പ്രേക്ഷകര്‍ക്കും നന്ദി. മലയാളത്തെ സംബന്ധിച്ച് അങ്ങനെ എപ്പോഴും സംഭവിക്കുന്ന സിനിമയല്ല ‘ഖലീഫ’. പല കാരണങ്ങള്‍ക്കൊണ്ടും ഈ ജോണറില്‍പ്പെട്ട സിനിമകള്‍ മലയാളത്തില്‍ വിരളമാണ്. അത്തരം സിനിമകളുടെ വലിയ ആരാധകനാണ് ഞാന്‍.

ഇത് വലിയ ആശയങ്ങളുള്ള, നിങ്ങള്‍ ഇതുവരെ കേട്ടിട്ടില്ലാത്ത, നിങ്ങളെ ഞെട്ടിക്കുന്ന സിനിമയല്ല. മെയിന്‍ സ്ട്രീം കൊമേഴ്‌സ്യല്‍ സിനിമ കുടുംബ സമേതം കണ്ട് ആസ്വദിക്കുന്നവര്‍ക്ക്, അത്തരം അനുഭവം സമ്മാനിക്കാന്‍ ശ്രമിക്കുന്ന സിനിമയാണ്. സിനിമയുടെ ആദ്യ കഥ ജിനു പറയുന്ന ദിവസം മുതല്‍ മാമ്പറയ്ക്കല്‍ അഹമ്മദ് അലി എന്ന കഥാപാത്രവും അയാളുടെ ലെഗസിയുമാണ് ചിത്രത്തിന്റെ അടിത്തറ എന്ന് പറഞ്ഞിരുന്നു.

2022-ല്‍ തിരക്കഥ എഴുതിയപ്പോള്‍ അത് കുറച്ചുകൂടെ വിപുലമായി. അങ്ങനെയാണ് ലാലേട്ടന്‍ ചെയ്താല്‍ കഥാപാത്രത്തിന് മികച്ച രൂപമുണ്ടാവുമെന്ന് കരുതുന്നതും അതിനുവേണ്ടി അദ്ദേഹത്തെ സമീപിച്ചതും. അദ്ദേഹം യെസ് പറഞ്ഞു എന്നത് തന്നെ ഞങ്ങള്‍ക്ക് ഈ സിനിമയില്‍ ലഭിച്ച വലിയ ആത്മവിശ്വാസമായിരുന്നു. ഈ ചിത്രത്തിന്റെ ഭാഗമായതിന് നന്ദി.

മാമ്പറയ്ക്കല്‍ അഹമ്മദ് അലിയുടെ വലിയ ലോകത്തിന്റെ അടര്‍ത്തി മാറ്റപ്പെട്ട ഒരേടാണ് ഖലീഫ പാര്‍ട്ട് വണ്‍. ലാലേട്ടനെ കേന്ദ്ര കഥാപാത്രമാക്കി അത്തരം ഒരു സിനിമ വൈശാഖും ജിനുവും പ്ലാന്‍ ചെയ്യുന്നതില്‍ ഒരു ആരാധകന്‍ എന്ന നിലയില്‍ ഞാന്‍ സന്തോഷവാനാണ്.

ഞാനുള്‍പ്പെടെയുള്ള ആരാധകരെ ആവേശത്തിലാക്കി ലാലേട്ടന്‍ അദ്ദേഹത്തിന്റെ ലൈന്‍ അപ്പ് പുറത്തുവിട്ടു. അതില്‍ പ്രഗത്ഭരായ സംവിധായകരും ആവേശമുണര്‍ത്തുന്ന ചിത്രങ്ങളുമാണ് ഉള്ളത്. ആ സിനിമകളുടെ ജോണര്‍ എന്താണെന്ന് എനിക്ക് അറിയില്ല. പക്ഷേ, മെയിന്‍സ്ട്രീം, മാസ്, കൊമേഷ്യല്‍, ആക്ഷന്‍ സിനിമ എന്ന ജോണറില്‍ അദ്ദേഹത്തെ കാണാന്‍ എനിക്ക് ആഗ്രഹമുണ്ട്.

ആ ആഗ്രഹം, മാമ്പറയ്ക്കല്‍ അഹമ്മദ് അലിയുടെ സിനിമയില്‍ പൂര്‍ത്തീകരിക്കപ്പെടട്ടേ എന്ന് ഞാന്‍ ആത്മാര്‍ഥമായി പ്രാര്‍ഥിക്കുന്നു. അതൊരു സ്വപ്ന തുല്യമായ സിനിമയായി ചെയ്യാന്‍ സാധിക്കട്ടെ എന്ന് ആഗ്രഹിക്കുന്നു. എന്നാണെങ്കിലും അത് സംഭവിക്കുമ്പോള്‍ ആദ്യദിവസം ആദ്യഷോ കാണാന്‍, പ്രേക്ഷകര്‍ക്കിടയില്‍ ഞാന്‍ ഉണ്ടാവും. സിനിമയിലും ഞാന്‍ ഉണ്ടാവും’.- പൃഥ്വിരാജ് പറഞ്ഞു.

Continue Reading
To Top