Uncategorized
“ട്രഡീഷൻ മീറ്റ്സ് മെയിൻ ക്യാരക്ടർ എനർജി”; വേറിട്ട മേക്ക്ഓവറിൽ തിളങ്ങി നടി ആര്യ സലിം
മലയാള സിനിമയിൽ ശക്തമായ കഥാപാത്രങ്ങളിലൂടെ പ്രേക്ഷകമനം കവർന്ന പ്രശസ്ത താരം ആര്യ സലിം പങ്കുവെച്ച പുത്തൻ ഫോട്ടോഷൂട്ട് ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വലിയ രീതിയിൽ ശ്രദ്ധ നേടുന്നു. പരമ്പരാഗത ശൈലിയെയും മോഡേൺ ഫാഷനെയും അതിമനോഹരമായി കോർത്തിണക്കിക്കൊണ്ടുള്ള തികച്ചും വേറിട്ടൊരു മേക്ക്ഓവറിലാണ് താരം ഇത്തവണ എത്തിയിരിക്കുന്നത്.
“ട്രഡീഷൻ മീറ്റ്സ് മെയിൻ ക്യാരക്ടർ എനർജി” എന്ന അടിക്കുറിപ്പോടെ പങ്കുവെച്ച ചിത്രങ്ങളിൽ ചുവപ്പ് നിറത്തിലുള്ള എബ്രോയ്ഡറി വർക്കുകളോട് കൂടിയ ഡിസൈനർ കോർസെറ്റ് ടോപ്പും വെള്ള പാൻറ്സുമാണ് താരം ധരിച്ചിരിക്കുന്നത്. ഫോട്ടോഗ്രാഫർ ദീപു സച്ചിദാനന്ദനാണ് ഈ മനോഹര ചിത്രങ്ങൾ ക്യാമറയിൽ പകർത്തിയത്.
മിന്നൽ മുരളി, ഈ.മ.യൗ, ഇരട്ട, അബ്രഹാം ഓസ്ലർ തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയയായ ആര്യ സലിമിന്റെ കരിയറിലെ ഏറ്റവും മികച്ച പ്രകടനങ്ങളിലൊന്നായിരുന്നു ‘നരിവേട്ട’ എന്ന ചിത്രത്തിലെ ‘സി.കെ. ശാന്തി’ എന്ന ശക്തമായ കഥാപാത്രം.
