latest news
ഞാന്‍ അനുഭവിക്കുന്നതും ചെയ്യുന്നതും ഇപ്പോള്‍ നിനക്ക് മനസിലാകണമെന്നില്ല, തുറന്ന് പറഞ്ഞ് കിച്ചു
ഇന്ന് കൊല്ലം സുധിയുടേയും രേണുവിന്റെയും ഏക മകനായ റിതുല്‍ ദാസ് എന്ന റിതപ്പന്റെ പിറന്നാളാണ്. സുധി മരിക്കുമ്പോള്‍ വെറും നാല് വയസ് മാത്രമെ രേണുവിന്റെ മകനുണ്ടായിരുന്നുള്ളു. അച്ഛന്റെ വേര്‍പാടിന്റെ വ്യാപ്തിയോ അത് ഭാവിയില്‍ ഉണ്ടാക്കാന്‍ പോകുന്ന ശൂന്യതയെ കുറിച്ചോ ഒന്നും അറിയാനുള്ള പ്രായത്തിലേക്ക് റിതുല്‍ എത്തിയിട്ടുമില്ല. അച്ഛനില്ലാത്ത കുറവ് റിതുല്‍ അനുഭവിക്കരുത് എന്നതില്‍ ഏറ്റവും വാശിയുള്ളത് സുധിയുടെ മൂത്തമകനായ കിച്ചുവിനാണ്.
ജനിച്ച് കയ്യിലേക്ക് കിട്ടിയ നിമിഷ മുതല്‍ അനിയനായിട്ടല്ല മകനായിട്ടാണ് കിച്ചു റിതുലിനെ കൊണ്ടുനടക്കുന്നത്. സമ്പാദിച്ച് തുടങ്ങിയശേഷം എല്ലാ വര്‍ഷവും റിതുലിന്റെ പിറന്നാള്‍ കിച്ചു ?ഗംഭീരമാക്കാറുണ്ട്. എന്നാല്‍ ഇത്തവണ കിച്ചുവിന് നേരിട്ട് കണ്ട് കുഞ്ഞ് അനിയന് ആശംസ നേരാന്‍ പോലും കഴിയില്ല.
അതിന് കാരണം രേണുവുമായുള്ള പ്രശ്‌നങ്ങളാണ്. കിച്ചുവിനെയോ സുധിയുടെ വീട്ടുകാരേയോ ഇനി കാണാനോ അവരുമായി ബന്ധം വെച്ച് പുലര്‍ത്താനോ തനിക്ക് താല്‍പര്യമില്ലെന്നാണ് രേണു പറയുന്നത്. അതിനാല്‍ തന്നെ അനിയനെ കാണാനും അവനൊപ്പം സമയം ചിലവഴിക്കാനുള്ള അവസരവും കിച്ചുവിന് നിഷേധിക്കപ്പെട്ടുവെന്ന് തന്നെ പറയാം. ഇപ്പോഴിതാ കുഞ്ഞ് അനിയന്റെ പിറന്നാള്‍ ദിനത്തില്‍ ഹൃദയസ്പര്‍ശിയായ കുറിപ്പുമായി എത്തിയിരിക്കുകയാണ് കിച്ചു. നേരിട്ട് പോയി അനിയന്റെ പിറന്നാള്‍ ആഘോഷിക്കാനോ അവനെ കെട്ടിപിടിച്ച് സ്‌നേ?ഹം പ്രകടിപ്പിക്കാനോ കഴിയാത്തതിന്റെ സങ്കടം കിച്ചുവിന്റെ പിറന്നാള്‍ ആശംസ കുറിപ്പില്‍ വ്യക്തമായി കാണാം. കിച്ചു കുറിച്ചത് ഇങ്ങനെയാണ്… ഹാപ്പി ബെര്‍ത്ത്ഡെ എന്റെ പ്രിയപ്പെട്ട ബ്രദര്‍…
എനിക്ക് ഇപ്പോള്‍ നിന്റെ അടുത്തേക്ക് വരാന്‍ കഴിയാത്ത ഒരു സാഹചര്യത്തിലാണ് ഞാന്‍ എന്നറിയാം. പക്ഷെ എന്ത് സംഭവിച്ചാലും എത്ര അകലെ ആയാലും ഞാന്‍ എപ്പോഴും നിന്റെ കൂടെയുണ്ടാകുമെന്ന് അറിഞ്ഞിരിക്കണം. ഇപ്പോള്‍ ഞാന്‍ ചെയ്യുന്നതും അനുഭവിക്കുന്നതുമായ എല്ലാ കാര്യങ്ങളും നിനക്ക് മനസിലാകണമെന്നില്ല. പക്ഷെ ഒരുനാള്‍ നിനക്ക് എല്ലാം മനസിലാകും. അതുവരെ നീ എനിക്ക് എത്രമാത്രം പ്രിയപ്പെട്ടവനാണെന്ന് മാത്രം അറിഞ്ഞാല്‍ മതി. നമ്മള്‍ എത്ര അകലെയായാലും നമ്മുടെ ഇടയില്‍ എന്ത് സംഭവിച്ചാലും എന്റെ ഹൃദയത്തില്‍ നിനക്കായി എപ്പോഴും ഒരു പ്രത്യേക സ്ഥാനം ഉണ്ടായിരിക്കും. ഹാപ്പി ബര്‍ത്ത്ഡേ റിതപ്പാ… എന്റെ പ്രിയപ്പെട്ട ബ്രദര്‍ എന്നായിരുന്നു കിച്ചുവിന്റെ വാക്കുകള്‍. കുഞ്ഞുനാള്‍ മുതലുള്ള അനിയനൊപ്പമുള്ള നിമിഷങ്ങളുടെ ഫോട്ടോകളും കിച്ചു കുറിപ്പിനൊപ്പം പങ്കുവെച്ചു.
