Connect with us

Screenima

latest news

വീട്ടിലെത്തിയാല്‍ ഞാന്‍ ആക്രി പെറുക്കാന്‍ പോകും; മമിത

നടി മമിത ബൈജുവിന്റെ അഭിമുഖത്തിലെ രസകരമായൊരു മറുപടിയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്. മമിത ചെയ്യുന്ന ചൈല്‍ഡിഷ് കാര്യങ്ങള്‍ എന്തൊക്കെയാണെന്ന രേഖ മേനോന്റെ ചോദ്യത്തിന് താരം നല്‍കിയ മറുപടിയാണ് വൈറലാകുന്നത്. തനിക്ക് ചെറിയ കാര്യങ്ങളില്‍ പോലും വലിയ താല്‍പര്യമാണെന്നും വീട്ടിലെത്തിയാല്‍ വെറുതെയിരിക്കാറില്ലെന്നും മമിത പറയുന്നു.

‘ഞാന്‍ എന്ത് ചെയ്താലും അത് കുറച്ച് ചൈല്‍ഡിഷ് ആണ്. എനിക്ക് ചെറിയ കാര്യങ്ങളോട് ഭയങ്കര ഇന്ററസ്റ്റാണ്,” മമിത പറഞ്ഞു.

വീട്ടിലെത്തിയാല്‍ താന്‍ പറമ്പില്‍ ആക്രി പെറുക്കാന്‍ പോകാറുണ്ടെന്നും താരം പറയുന്നു. ”ഞാന്‍ വീട്ടില്‍ എത്തിയാല്‍ പറമ്പില്‍ പാട്ട (ആക്രി) പെറുക്കാന്‍ പോകും. അപ്പോള്‍ അമ്മ പറയും, ‘വന്നതേയുള്ളൂ, തുടങ്ങി അവള്‍’ എന്ന്. ഓരോ സാധനങ്ങളും എടുത്തിട്ട് അതുകൊണ്ട് എന്തെങ്കിലും ഉണ്ടാക്കാന്‍ പറ്റുമോ, എന്തെങ്കിലും ചെയ്യാന്‍ പറ്റുമോ എന്നൊക്കെ നോക്കും,” മമിതയുടെ വാക്കുകള്‍.

ചെറുപ്പം മുതലേ തനിക്ക് ഈ സ്വഭാവമുണ്ടെന്നും താരം പറയുന്നു. വീട്ടിലുള്ള ഓരോ സാധനങ്ങളെക്കുറിച്ചും തനിക്ക് കൃത്യമായി അറിയാമെന്നും മമിത തമാശയായി പറഞ്ഞു.

Continue Reading
To Top