Connect with us

Screenima

latest news

പടം ഹിറ്റായി നില്‍ക്കുമ്പോള്‍ കല്യാണം കഴിക്കുകയാണോ എന്ന് പലരും ചോദിച്ചു,’ ശിവദ

സിനിമയിലെ തുടക്കകാലത്തുണ്ടായ പ്രതിസന്ധികളെക്കുറിച്ചും അവസരങ്ങള്‍ നഷ്ടപ്പെട്ടതിനെക്കുറിച്ചും തുറന്നുപറയുകയാണ് നടി ശിവദ. ഗര്‍ഭകാലത്ത് കൈവിട്ടുപോയ വന്‍ തമിഴ് പ്രോജക്റ്റുകളെക്കുറിച്ചും, തുടര്‍ച്ചയായ റിജക്ഷനുകള്‍ക്ക് ശേഷം ജീവിതത്തില്‍ സംഭവിച്ച വഴിത്തിരിവുകളെക്കുറിച്ചും ശിവദാ പറയുന്നു. ഒറിജിനല്‍സിന് നല്‍കിയ അഭിമുഖത്തിലാണ് പ്രതികരണം.

‘വിചാരിച്ചിരിക്കുന്ന സാധനം ചിലപ്പോ കിട്ടില്ല. ചില പ്രോജക്‌റ്‌സ് എനിക്ക് പോയിട്ടുണ്ട്. ഞാന്‍ ക്യാരിങ് ആയിരിക്കുന്ന സമയത്ത്, സിനിമകളുടെ പേര് പറയാന്‍ ആഗ്രഹിക്കുന്നില്ല. വലിയ പ്രോജക്റ്റ് തമിഴില്‍ നമ്മള്‍ വര്‍ക്ക് ചെയ്യണമെന്ന് ആഗ്രഹിക്കുന്ന സൂപ്പര്‍ സ്റ്റാര്‍സിന്റെ കൂടെ ഒരു പ്രൊജക്റ്റ്, രണ്ടെണ്ണം അങ്ങനെ പോയിട്ടുണ്ട്. പക്ഷേ ഇപ്പോള്‍ അതില്‍ വിഷമം ഇല്ല, ഞാന്‍ എപ്പോഴും വിചാരിക്കും എനിക്കുള്ള കാര്യങ്ങളാണെങ്കില്‍ എനിക്ക് തന്നെ വന്ന് ചേരും. അതുകൊണ്ട് അയ്യോ ആ പ്രജക്‌റ് എനിക്ക് മിസ് ആയി എന്ന് വിചാരിക്കാറില്ല. അത് വേറൊരാള്‍ നല്ല ഭംഗിയായിട്ട് ചെയ്തു വെച്ചു കഴിഞ്ഞു. ഇനി നമ്മള്‍ അത് പറഞ്ഞു വിഷമിച്ചിട്ട് കാര്യമില്ല.

ആദ്യമൊക്കെ രെജെക്ഷന്‍ വിഷമിപ്പിച്ചിട്ടുണ്ട്, ഓഡിഷന്‍ ഒന്നല്ല കുറേ കൊടുത്തിട്ടുണ്ട്. എല്ലാത്തിലും ഭയങ്കര പ്രതീക്ഷയായിക്കും. ചിലപ്പോള്‍ പടം നടക്കില്ല അങ്ങനെയൊക്കെ ആയിരുന്നു ആദ്യത്തെ സമയങ്ങളില്‍. പിന്നീട് ഫാസില്‍ സാറിന്റെ പടം കിട്ടി, പക്ഷേ അത് ക്ലിക്ക് ആയില്ല. അത് കഴിഞ്ഞിട്ട് ഗ്യാപ്പ് വന്നു. അതിനിടയില്‍ ഗ്യാപ്പ് വന്നു. എന്റെ മനസില്‍ അപ്പോഴും സിനിമ എന്ന ആഗ്രഹം ഉണ്ടായിരുന്നു.

എന്റെ മനസ്സില്‍ ഒരു ആഗ്രഹം ഉണ്ടായിരുന്നു ഞാന്‍ തമിഴ് ചെയ്ത് ഹിറ്റ് ആയി, പക്ഷേ നമ്മള്‍ ഈ തമിഴ് പടങ്ങള്‍ ചെയ്യുന്നുണ്ടെങ്കിലും ഇവിടെ ഒരു പോസ്റ്റര്‍ കാണുന്നില്ല. ആ സമയത്ത് സോഷ്യല്‍ മീഡിയ അത്ര ആക്റ്റീവ് അല്ല. മലയാളത്തില്‍ ഒരു റെക്കഗ്‌നിഷന്‍ കിട്ടിയിട്ട് കല്യാണം കഴിക്കുള്ളു അങ്ങനെ ഒരു ആഗ്രഹം ഉണ്ടായിരുന്നു. പക്ഷേ കല്യാണ നിശ്ചയം കഴിഞ്ഞപ്പോഴാണ് രഞ്ജിത് സാറിന്റെ ഓഡിഷന്‍ വരുന്നത്, ഓഡിഷന്‍ കൊടുക്കുന്നു ഓഡിഷന്‍ കിട്ടുന്നു ഷൂട്ട് ചെയ്യുന്നു പടം റിലീസ് ആകുന്നു. പടം നവംബര്‍ 19താം തിയതി റിലീസ് എന്റെ നിശ്ചയം നവംബര്‍ ഒന്‍പതാം തിയതി ആയിരുന്നു, ഡിസംബര്‍ 15ാം തിയതി കല്യാണം. ഞാന്‍ കല്യാണത്തിന് വിളിക്കുന്ന ആളുകള്‍ മുഴുവന്‍ പടം ഇങ്ങനെ നിക്കുമ്പോള്‍ കല്യാണം കഴിക്കാണോ എന്നാണ് ചോദിച്ചിരുന്നത്,’ ശിവദ പറഞ്ഞു.

Continue Reading
To Top