Connect with us

Screenima

latest news

ബിഗ് ബോസിന് ശേഷം ഡിപ്രഷനിലായി എന്ന് അനുമോള്‍

ടെലിവിഷന്‍ ഷോകളിലൂടെ മലയാളികള്‍ക്ക് സുപരിചിതയായ താരമാണ് അനുമോഴള്‍. പിന്നീട് ബി?ഗ് ബോസ് മലയാളം സീസണ്‍ 7ല്‍ മത്സരാര്‍ത്ഥിയായി എത്തിയ അനു, നിരവധി പ്രതിസന്ധികള്‍ തരണം ചെയ്ത് സീസണ്‍ വിന്നറായാണ് പുറത്തിറങ്ങിയത്. ഷോയ്ക്ക് ശേഷം വന്ന നെഗറ്റീവ് കമന്റുകള്‍ കാരണം ഡിപ്രഷനിലേക്ക് പോയെന്ന് പറയുകയാണ് അനുമോള്‍ ഇപ്പോള്‍. പ്രോ?ഗ്രാമും മറ്റുമായി മുന്നോട്ട് പോയത് കൊണ്ട് അധികമാര്‍ക്കും ഇക്കാര്യം അറിയില്ലെന്നും അനു പറയുന്നു.

100 ദിവസം ബി?ഗ് ബോസില്‍ എങ്ങനെ അതിജീവിച്ചു എന്നത് എനിക്ക് മാത്രമെ അറിയൂ. ഷോയില്‍ നിന്നിറങ്ങി കുറച്ചു നാള്‍ ഞാന്‍ ഡിപ്രഷനിലൂടെയാണ് കടന്നു പോയത്. കരയാന്‍ വേണ്ടി കരയുന്നതല്ല. അത്രയും സഹിക്കാന്‍ പറ്റാത്ത കാര്യങ്ങളാണ് അവിടെ നടന്നത്. ഇനി വരുന്ന സീസണില്‍ എന്റെ അവസ്ഥ ആര്‍ക്കും ഉണ്ടാവരുതേ എന്നാണ് ആ?ഗ്രഹം’, എന്ന് അനുമോള്‍ പറയുന്നു. ലക്ഷ്മി നക്ഷത്രയുമായുള്ള അഭിമുഖത്തില്‍ ആയിരുന്നു അനുവിന്റെ പ്രതികരണം.

‘വിന്നറായിട്ടും അത് അം?ഗീകരിക്കാത്ത കുറേ ആളുകള്‍ ഉണ്ട്. ഇപ്പഴും എനിക്ക് എതിരെ നെ?ഗറ്റീവ് കമന്‍സ് ഇടുന്നവരുണ്ട്. അനുമോള്‍ വിന്നറാവാന്‍ പാടില്ലായിരുന്നു അതിനുള്ള യോ?ഗ്യത ഇല്ലെന്ന് പറയും. അതവരുടെ കാഴ്ചപ്പാടല്ലേ വേറെ ആരുടെ എങ്കിലും ആരാധകരായിരിക്കും എന്ന് കരുതും. പക്ഷേ അതൊന്നും അല്ല എന്നെ വേദനിപ്പിച്ചത്. ഈ പ്രോ?ഗ്രാം പോലും കണ്ടിട്ടില്ലാത്ത ആള്‍ക്കാര് വന്ന് ഭയങ്കര മോശമായിട്ട് കമന്റിടും. കൂടുതലും ഫേസ്ബുക്ക് അമ്മാവന്മാരുടെ കമന്റുകളാണ്. ഭയങ്കര മോശമായിട്ടുള്ള കമന്റുകള്‍. പറയാന്‍ പോലും പറ്റില്ല. ഇതൊക്കെ ഇട്ടിട്ട് എന്ത് മനസുഖമാണ് കിട്ടുന്നത്. അയാള്‍ക്ക് എന്നെ വ്യക്തിപരമായി അറിയില്ല. ജീവിതത്തില്‍ ഒരിക്കലും രക്ഷപ്പെടാത്ത, വീട്ടില്‍ ചൊറിയും കുത്തിയിരിക്കുന്ന ആളുകളാണ് കമന്റിടുന്നത്. അതില്‍ അവര്‍ക്കൊരു മനസുഖം’, എന്നും അനുമോള്‍ പറയുന്നു.

Continue Reading
To Top