latest news
പൊന്നുപോലെയാണ് ഞാന്‍ കിച്ചുവിനെ നോക്കിയത്; രേണു
കിച്ചു സുധി (രാഹുല്‍ ദാസ്) ക്കെതിരെ രേണു സുധി വീണ്ടും രം?ഗത്ത്. രാഹുല്‍ ദാസ് മാത്രമല്ല, സുധിക്ക് മകന്. റിതുല്‍ ദാസുമുണ്ട്. തന്നെ വേണ്ടാത്തവരെ തനിക്കും വേണ്ടെന്ന് രേണു പറഞ്ഞു. പൊന്നു പോലെ നോക്കിയതാ താനെന്നും തന്റെ കൂടെ തന്നെയല്ലേ അവന് ഏഴ് വര്‍ഷവും ജീവിച്ചതെന്നും രേണു പറഞ്ഞു.
അതെല്ലാം കിച്ചു മറന്നാണ് ഇപ്പോള്‍ ജീവിക്കുന്നതെന്നും രേണു മൂവി വേള്‍ഡ് മീഡിയയ്ക്ക് നല്കിയ അഭിമുഖത്തില്‍ പറഞ്ഞു. ‘എന്റെ വളര്‍ത്തു മകനാണ് രാഹുല്‍ ദാസ് എന്ന കിച്ചു. അതെല്ലാവര്‍ക്കും അറിയാവുന്ന കാര്യമാണ്. ഈ ഒരു അഞ്ച് മാസം മുന്‍പ് വരെ ഈ ഒരു ബന്ധം വളരെ ദൃഢമായി പോയിക്കൊണ്ടിരുന്നതാണ്.
ചിലപ്പോള്‍ അതിനകത്ത് അസ്വാരസ്യങ്ങള്‍ കാണുമായിരിക്കാം. എല്ലാം മറന്നു കൊണ്ടും എല്ലാം ക്ഷമിച്ചു കൊണ്ടും തന്നെയാണ് ഞാന്‍ മുന്നോട്ട് പോകുന്നത്. അഞ്ച് മാസം മുന്‍പും ഞാന്‍ സഹായിച്ചു കൊണ്ടിരുന്ന വളര്‍ത്തു മകന് തന്നെയാണ്. അങ്ങനെ തന്നെയേ ഞാന്‍ പറയുന്നുള്ളൂ. പക്ഷേ അതിനകത്ത് പല കറുത്ത കൈകളും ചേര്‍ന്നു.
ഇന്നുവരെ എന്റെ ഭര്‍ത്താവിന്റെ വീട്ടുകാര്‍ക്കെതിരെ ഒരു നെ?ഗറ്റീവും ഞാന്‍ പറഞ്ഞിട്ടില്ല. പക്ഷേ എനിക്ക് ഇന്ന് പറയണം. ഇതിന്റെ പേരില്‍ ഇനി വിവാ?ദമുണ്ടായാലും നെ?ഗറ്റീവ് കമന്റ്സ് വന്നാലും എന്നെ ശപിച്ചാലും എനിക്ക് വേണ്ടി പ്രാര്‍ഥിക്കുന്ന കുറച്ചു നല്ല ആളുകളും എന്റെ വീട്ടുകാരും ഉള്ളിടത്തോളം കാലം ഞാന്‍ താഴെ വീഴത്തില്ല. 11 വയസില്‍, അന്ന് പെറ്റത്തള്ള ഉണ്ടായിരുന്നു. പിന്നെയാണ് അവര്‍ മരിച്ചത്.
പെറ്റത്തള്ള ഉപേക്ഷിച്ച ഒരു കുഞ്ഞിനെയും രണ്ടാം ഭാര്യ ഉപേക്ഷിച്ച ഒരു ഭര്‍ത്താവിനെയും ഞാന്‍ നോക്കിയതാണോ തെറ്റ് ?. അയാളെ (സുധി) സ്നേഹിച്ച്, ആ കുഞ്ഞിനെ ഞാന്‍ ബോര്ഡിങ്ങില് നിര്‍ത്തിയോ. ഒരു വാക്ക് കൊണ്ട് പോലും ഞാന്‍ വേദനിപ്പിച്ചിട്ടില്ല, 11 വയസുള്ള ആ കുട്ടിയെ. 11 വയസ് മുതല്‍ സുധിച്ചേട്ടന് മരിച്ച് ഒരു വര്‍ഷം കഴിയുന്നതു വരെ എന്റെ കൂടെ തന്നെയായിരുന്നു.
