Connect with us

Screenima

latest news

റൂമിനുള്ളിലേക്ക് വരുമ്പോള്‍ മറ്റൊരാളാകും; തുറന്ന് പറഞ്ഞ് അനുപമ

നാര്‍സിസ്റ്റിക് അബ്യൂസിന് ഇരയായെന്ന അനുപമയുടെ വെളിപ്പെടുത്തല്‍ സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചകള്‍ക്ക് വഴിവച്ചിരിക്കുകയായണ്. ഇത് മന:പൂര്‍വം അവര്‍ ചെയ്യുന്നതാണ് അല്ലെയോ എന്ന കാര്യം നമുക്ക് ഇപ്പോഴും പറയാന്‍ പറ്റില്ലെന്ന് അനുപമ പറയുന്നു. സ്‌നേഹമാണോ അതോ വെറുപ്പ് ആണോ എന്നൊന്നും നമുക്ക് മനസിലാകില്ലെന്നും നടി കൂട്ടിച്ചേര്‍ത്തു.

നാര്‍സിസ്റ്റിക് ആയിട്ടുള്ള ആളുകള്‍ തെറാപ്പിക്ക് സമ്മതിക്കുക എന്ന് പറയുന്നത് തന്നെ അപൂര്‍വമാണെന്നും നടി വ്യക്തമാക്കി. ഐ ആം വിത്ത് ധന്യ വര്‍മയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അനുപമ. ‘ഈ പറയുന്ന വ്യക്തി കുറേ നാള്‍ തെറാപ്പികളൊക്കെ ചെയ്തതാണ്. തെറാപ്പിക്ക് പോയി കഴിഞ്ഞ് ഒരു രണ്ട് ദിവസം നമുക്ക് ആ വ്യത്യാസം മനസിലാകും.

ഇതിലെനിക്ക് മനസിലാകാത്ത ഒരു കാര്യമുണ്ട്. ഇത് മനപൂര്‍വം അവര്‍ ചെയ്യുന്നതാണ് അല്ലെയോ എന്ന കാര്യം നമുക്ക് ഇപ്പോഴും പറയാന്‍ പറ്റില്ല. എന്താണ് യാഥാര്‍ഥ്യം എന്ന് മനസിലാകില്ല. സ്‌നേഹമാണോ യഥാര്‍ഥത്തിലുള്ളത് അതോ വെറുപ്പ് ആണോ ?. ഇതില്‍ ഏതാണുള്ളത് എന്ന് പറയാന്‍ നമുക്കിപ്പോഴും പറ്റില്ല. സ്‌നേഹിച്ചിരുന്ന നിമിഷങ്ങളെക്കുറിച്ച് ആലോചിക്കുമ്പോള്‍ എനിക്ക് തോന്നും അതാണ് യാഥാര്‍ഥ്യമെന്ന്.

പിന്നെ ക്ഷമ പറയുന്ന നിമിഷങ്ങളെപ്പറ്റി ആലോചിക്കുമ്പോള്‍ ഞാന്‍ വിചാരിക്കും അതായിരിക്കും ശരിയെന്ന്. ഇനിയിപ്പോള്‍ എന്തെങ്കിലും വെറുപ്പോ ദേഷ്യമോ ഒക്കെയാണെങ്കില്‍ ഞാന്‍ വിചാരിക്കും അതായിരിക്കും ശരിയെന്ന്. ഈ പറഞ്ഞ ആള്‍ ഒരുപാട് തെറാപ്പി എടുത്തിട്ടുള്ള ആളാണ്. ഞങ്ങളൊന്നിച്ച് കപ്പിള്‍ തെറാപ്പിയും ചെയ്തിരുന്നു.

എനിക്ക് തോന്നുന്നത് തെറാപ്പിയുടെ സമയത്ത് അയാള്‍ അയാളുടെ യഥാര്‍ഥ സ്വഭാവത്തില്‍ ആയിരുന്നില്ലെന്ന്. പിന്നെയും ഞാന്‍ പറഞ്ഞു, നമുക്ക് കപ്പിള്‍ തെറാപ്പിക്ക് പോകാം. പ്രശ്‌നമെന്താണെന്ന് കണ്ടെത്താം. അയാള്‍ക്ക് അതില്‍ എന്താണ് താല്പര്യമില്ലാതിരുന്നത് എന്ന് എനിക്കറിയില്ല. പക്ഷേ അദ്ദേഹം അതിന് തയ്യാറായിരുന്നില്ല. ചിലപ്പോള്‍ തെറാപ്പിയുടെ സമയത്ത് അയാള്‍ അയാളെക്കുറിച്ച് എന്തെങ്കിലും കണ്ടെത്തിയിരിക്കാം എന്നും അനുപമ പറയുന്നു.

Continue Reading
To Top