Connect with us

Screenima

Robin Arathi

latest news

റോബിന്റേത് താളം തെറ്റിയ ജീവിതമോ? സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച

ബിഗ് ബോസ് മലയാളം സീസണ്‍ നാലില്‍ മത്സരാര്‍ത്ഥിയായി എത്തി ആരാധകരെ സമ്പാദിക്കുകയും പിന്നീട് ഇന്‍ഫ്‌ലൂവന്‍സറായും പബ്ലിക്ക് ഫി?ഗറായും ബിജെപി പ്രവര്‍ത്തകനായും ശ്രദ്ധ നേടുകയും ചെയ്തയാളാണ് റോബിന്‍ രാധാകൃഷ്ണന്‍. എന്നാല്‍ കഴിഞ്ഞ കുറച്ച് ദിവസമായി റോബിന്റെ പേര് മാധ്യമങ്ങളില്‍ നിറഞ്ഞ് നില്‍ക്കുന്നത് സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട വിഷയങ്ങളിലാണ്. മുന്‍ ബിഗ് ബോസ് താരം വേദ് ലക്ഷ്മിയും അബില്‍ ദേവുമാണ് റോബിന് എതിരെ രംഗത്ത് എത്തിയിരിക്കുന്നത്.

പലപ്പോഴായി കടം വാങ്ങിയ പണം റോബിന്‍ തിരികെ നല്‍കിയില്ലെന്നാണ് ഇവരുടെ ആരോപണം. റോബിന് എതിരെയുള്ള പുതിയ വിവാദം സോഷ്യല്‍മീഡിയയിലും ചര്‍ച്ചയായിട്ടുണ്ട്. റോബിന്‍ ചെയ്യുന്നതെല്ലാം വെറും ഷോ ഓഫ് മാത്രമാണെന്ന് ബി?ഗ് ബോസ് സമയത്ത് തന്നെ തോന്നിയിരുന്നുവെന്ന് ചിലര്‍ റെഡ്ഡിറ്റില്‍ കുറിച്ചു.

ആളുകളെ കണ്‍വിന്‍സ് ചെയ്യിപ്പിക്കാന്‍ അപാര കഴിവ് റോബിനുണ്ടെന്നും കടം കൊടുത്തവരും പങ്കാളി ആരതി പൊടി പോലും ആ കണ്‍വിന്‍സിങ് പവറില്‍ പെട്ട് പോയവരാണെന്നും ചിലര്‍ കുറിച്ചു. ഏഴ് ദിവസം നീണ്ടുനില്‍ക്കുന്ന ആര്‍ഭാട വിവാഹം നടത്തി റോബിന്‍ വരുത്തിവെച്ച സാമ്പത്തിക ബാധ്യതയെ കുറിച്ച് അബില്‍ ദേവ് വാര്‍ത്തസമ്മേളനത്തില്‍ പറഞ്ഞത് ഇങ്ങനെയാണ്…. കഴിഞ്ഞ ?ഡിസംബര്‍ വരെ ഞാനും റോബിനും തമ്മില്‍ ഒരു പ്രശ്‌നവുമുണ്ടായിരുന്നില്ല. അവനെ എനിക്ക് പേഴ്‌സണലി ഭയങ്കര ഇഷ്ടമായിരുന്നു. അവന്റെ പിറന്നാള്‍ ആഘോഷത്തില്‍ വരെ ഞാന്‍ പങ്കെടുത്തിരുന്നു. ഇപ്പോള്‍ റോബിന്‍ ഓടിക്കുന്ന ഥാര്‍ പോലും വാടയ്ക്ക് എടുത്തതാണ്. ദിവസം നാലായിരം രൂപയാണ് അതിന് ചിലവാക്കുന്നത്. ഭാര്യ വീട്ടില്‍ നിന്നും കൊടുത്ത ഔഡി കാര്‍ റോബിന്‍ പണയം വെച്ചു.

Continue Reading
To Top