Gossips
ബാലതാരമായി എത്തി, 24-ാം വയസ്സിൽ നായികയായി തിരിച്ചുവരവിന് ഒരുങ്ങി നയൻതാര
ഒരുകാലത്ത് മലയാള സിനിമയിലെ പ്രിയപ്പെട്ട ബാലതാരമായിരുന്ന നയൻതാര ചക്രവർത്തി ഇന്ന് 24-ാം വയസ്സിൽ നായികയായി സിനിമയിൽ സജീവമാകാനുള്ള ഒരുക്കത്തിലാണ്. 2002 ഏപ്രിൽ 20ന് തിരുവനന്തപുരത്ത് ജനിച്ച നയൻതാര, മൂന്നാം വയസ്സിലാണ് അഭിനയരംഗത്തേക്ക് എത്തിയത്. 2026 ഏപ്രിൽ 20ന് താരം 24-ാം പിറന്നാൾ ആഘോഷിച്ചിരുന്നു.
‘കിലുക്കം കിലുകിലുക്കം’ എന്ന ചിത്രത്തിലൂടെയാണ് ബാലതാരമായി സിനിമയിലെത്തിയത്. തുടർന്ന് ‘അച്ചനുറങ്ങാത്ത വീട്’, ‘ചെസ്സ്’, ‘നോട്ട്ബുക്ക്’, ‘അദിശയൻ’, ‘കനക സിംഹാസനം’, ‘ഇൻസ്പെക്ടർ ഗരുഡ്’, ‘ലൗഡ് സ്പീക്കർ’, ‘ട്വന്റി:20’, ‘സ്വർണം’, ‘തിരക്കഥ’, ‘ക്രേസി ഗോപാലൻ’, ‘ട്രിവാൻഡ്രം ലോഡ്ജ്’, ‘സൈലൻസ്’, ‘ലിറ്റിൽ സൂപ്പർമാൻ’, ‘മറുപടി’ തുടങ്ങി നിരവധി സിനിമകളിൽ ബാലതാരമായി ശ്രദ്ധ നേടി.
ബാലതാരമായി തിളങ്ങിയതിന് പിന്നാലെ പഠനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ സിനിമയിൽ നിന്ന് ഇടവേളയെടുത്തിരുന്നു. ഇപ്പോൾ വീണ്ടും സിനിമയിൽ സജീവമാകുന്ന നയൻതാരയുടെ പുതിയ ചിത്രങ്ങൾക്കായുള്ള കാത്തിരിപ്പിലാണ് ആരാധകർ.24-ാം വയസ്സിൽ പുതിയ സിനിമകളിലുമായി നയൻതാര ചക്രവർത്തിയുടെ രണ്ടാം വരവിനാണ് ഇനി ആരാധകർ കാത്തിരിക്കുന്നത്.
