Gossips
ഈ നടിയെ മറന്നോ? പച്ച സാരിയിൽ വീണ്ടും കവിത നായർ
Published on
മലയാളി പ്രേക്ഷകർക്ക് സുപരിചിതയായ നടി കവിത നായർ പച്ച സാരിയിലുള്ള പുതിയ ചിത്രങ്ങളുമായി സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുകയാണ്. പച്ച സാരിയും കറുത്ത ബ്ലൗസും അണിഞ്ഞുള്ള ലുക്കിലാണ് താരം പുതിയ ചിത്രങ്ങളിൽ പ്രത്യക്ഷപ്പെടുന്നത്. കവിത തന്നെയാണ് ചിത്രങ്ങൾ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചത്.
ടെലിവിഷൻ അവതാരക, നടി, എഴുത്തുകാരി എന്നീ നിലകളിൽ ശ്രദ്ധ നേടിയ കവിത നായർ നിരവധി മലയാളം സിനിമകളിലും ടെലിവിഷൻ പരമ്പരകളിലും വേഷമിട്ടിട്ടുണ്ട്. 2019ലെ കേരള സംസ്ഥാന ടെലിവിഷൻ പുരസ്കാരത്തിൽ മികച്ച നടിക്കുള്ള പുരസ്കാരവും നേടിയിരുന്നു.
ഹോട്ടൽ കാലിഫോർണിയ, അപ്പോത്തിക്കിരി, 10 കൽപ്പനകൾ, ആൻഡ് ദി ഓസ്കാർ ഗോസ് ടു… തുടങ്ങിയ സിനിമകളിലും കവിത അഭിനയിച്ചിട്ടുണ്ട്.
