Connect with us

Screenima

latest news

ഫോണ്‍ ഉപയോഗത്തെ തുടര്‍ന്ന് കഴുത്തില്‍ സര്‍ജറി, മുന്നറിയിപ്പുമായി ഷക്കീല

മൊബൈല്‍ ഫോണ്‍ അമിതമായി ഉപയോഗിക്കുന്നതിനെതിരെ മുന്നറിയിപ്പുമായി നടി ഷക്കീല. മണിക്കൂറുകളോളം കിടന്നുകൊണ്ട് ഫോണില്‍ ഗെയിം കളിക്കുകയും റീലുകള്‍ കാണുകയും ചെയ്തതിനെ തുടര്‍ന്ന് കഴുത്തിലെ ഞരമ്പുകള്‍ക്ക് പ്രശ്‌നമുണ്ടായി ശസ്ത്രക്രിയയ്ക്ക് വിധേയയാകേണ്ടി വന്ന അനുഭവമാണ് ഷക്കീല പങ്കുവച്ചത്. മൂന്ന് ലക്ഷം രൂപയോളം ചെലവായെന്നും വേദനയും അനുഭവിക്കേണ്ടി വന്നെന്നും പറഞ്ഞ താരം, കുട്ടികളടക്കം എല്ലാവരും മൊബൈല്‍ ഉപയോഗം പരമാവധി പരിമിതപ്പെടുത്തണമെന്നും ആവശ്യപ്പെട്ടു. swantham യൂട്യൂബ് ചാനലിലൂടെ വീഡിയോ പങ്കുവെച്ചാണ് പ്രതികരണം.

അടുത്തിടെ എനിക്കൊരു ഓപ്പറേഷന്‍ ഉണ്ടായിരുന്നു. ഗൗരവമായ ഒരു കാര്യം പറയുകയാണ്. ഫോണ്‍ നമുക്ക് ഏറെ ഉപകാരമുള്ള വസ്തുവാണ്. പക്ഷേ ആവശ്യത്തിലധികം ഉപയോഗിക്കാതിരിക്കുക. കിടക്കയില്‍ ചരിഞ്ഞു കിടന്ന് തുടര്‍ച്ചയായി നാല് മണിക്കൂര്‍ വരെ ഫോണില്‍ ഗെയിം കളിക്കാറുണ്ടായിരുന്നു. ഇടയ്ക്ക് ചായയോ കാപ്പിയോ കുടിക്കാന്‍ മാത്രമാണ് എഴുന്നേല്‍ക്കുന്നത്. ചായ കുടിച്ച് വന്ന ശേഷം ഇതേ ഗെയിം കളി. പിന്നെ യൂട്യൂബിലും ഇന്‍സ്റ്റ?ഗ്രാമിലും റീല്‍ കാണും. ഇതാണ് കഴുത്തിലെ ഞരമ്പുകളെ ബാധിക്കുകയും ഒടുവില്‍ സര്‍ജറിയില്‍ കലാശിക്കുകയും ചെയ്തത്. കുട്ടികളുടെ കയ്യില്‍ മൊബൈല്‍ കൊടുക്കുന്നത് പൂര്‍ണമായും ഒഴിവാക്കുക.

നിങ്ങളും പരമാവധി ഒഴിവാക്കുക. എന്റെ വിഡിയോ അടക്കം ഒഴിവാക്കുക, നമുക്ക് ഉപകാരമുള്ള വിഡിയോ മാത്രം കാണുക. അല്ലെങ്കില്‍ 3 ലക്ഷം രൂപ പോകും. പൈസ പോകുമെന്ന് മാത്രമല്ല നല്ല വേദനയും ഉണ്ടാകും. ഇപ്പോള്‍ തന്നെ കുട്ടികളുടെ കയ്യില്‍ നിന്ന് മൊബൈല്‍ വാങ്ങി വയ്ക്കുക. എന്നെ സ്‌നേഹിക്കുന്ന എല്ലാവരോടും കൂടി പറയുകയാണ് വളരെ പരിമിതമായി മാത്രം ഫോണ്‍ ഉപയോ?ഗിക്കുക. എല്ലാവരും ആരോ?ഗ്യം നോക്കുക,’ ഷക്കീല പറഞ്ഞു.

മലയാള സിനിമയില്‍ ഒരു കാലത്ത് നടി ഷക്കീല വലിയ ചര്‍ച്ചയായിരുന്നു. ബി ?ഗ്രേഡ് സിനിമകളിലൂടെ തരം?ഗം സൃഷ്ടിച്ച ഷക്കീല അക്കാലത്ത് വലിയ ആരാധക വൃന്ദം സൃഷ്ടിച്ചിരുന്നു. എന്നാല്‍ പിന്നീട് ഷക്കീല സിനിമകളുടെ പ്രദര്‍ശനം നിലച്ചു. ഒരു ഘട്ടത്തില്‍ മലയാളത്തില്‍ അഭിനയിക്കുന്നത് നിര്‍ത്തുകയാണെന്നും പ്രഖ്യാപിച്ചിരുന്നു ഇന്ന് തമിഴ് ഷോകളിലൂടെയാണ് ഷക്കീല ലൈം ലൈറ്റില്‍ സാന്നിധ്യം അറിയിക്കുന്നത്.

Continue Reading
To Top