Connect with us

Screenima

latest news

പഠിച്ച് ജോലി നേടിയെടുക്കാനോ പണം സമ്പാദിക്കാനോ എനിക്ക് സാധിക്കില്ല; ദിയ

സോഷ്യല്‍മീഡിയയില്‍ ആക്ടീവായശേഷം ഏറ്റവും കൂടുതല്‍ വിമര്‍ശനങ്ങളും ട്രോളുകളും ഏറ്റുവാങ്ങിയ കുടുംബമാണ് നടന്‍ കൃഷ്ണകുമാറിന്റേത്. അക്കൂട്ടത്തില്‍ വ്‌ലോ?ഗുകളില്‍ നടത്തുന്ന പരാമര്‍ശങ്ങളിലൂടെയും പ്രവൃത്തികളിലൂടെയും ഏറ്റവും കൂടുതല്‍ വിമര്‍ശനം ലഭിച്ചൊരാള്‍ കൃഷ്ണകുമാറിന്റെ രണ്ടാമത്തെ മകള്‍ ദിയ കൃഷ്ണയാണ്. തനിക്കും കുടുംബത്തിനും എതിരെ നിരന്തരം നെഗറ്റീവ് കമന്റുകള്‍ ഇടുന്നവര്‍ക്ക് എതിരെ കഴിഞ്ഞ ദിവസം ദിയ കൃഷ്ണ പ്രതികരിച്ചിരുന്നു.

തന്നേയും ഭര്‍ത്താവിനേയും മകനേയും കുടുംബത്തേയും സ്‌നേഹിക്കുന്നവര്‍ക്ക് വേണ്ടിയാണ് താന്‍ വ്‌ലോ?ഗുകള്‍ ചെയ്യുന്നതെന്നും ഇനി തന്റെ വീഡിയോ കാണാന്‍ ഒരാളെ ഉള്ളുവെങ്കില്‍ പോലും അയാള്‍ക്ക് വേണ്ടി താന്‍ വീഡിയോ ചെയ്യുമെന്നുമാണ് ?ദിയ പറഞ്ഞത്.

എന്നെ കാണാനിഷ്ടപ്പെടുന്നവര്‍ക്കായി സമയം കണ്ടെത്തി പറ്റുമ്പോഴൊക്കെ വ്‌ലോഗ് ഇട്ട് പോകുന്നതാണ്. അല്ലാതെ ആരെയും വെറുപ്പിക്കാന്‍ വേണ്ടി ഇടുന്നതല്ല. ഞങ്ങളെ ഒട്ടും ഇഷ്ടമില്ലാത്തവരുണ്ട്. എനിക്കിഷ്ടമല്ലാത്ത എന്നെ ദ്രോഹിച്ച ഒരുപാട് പേരുണ്ട്. എന്നും പറഞ്ഞ് അവരുടെ വീടിന്റെ പുറത്ത് പോയി നിരന്തരം കല്ലെറിയേണ്ട കാര്യമില്ല. അവര്‍ നമ്മളെ ക്ഷണിച്ചിട്ടില്ല. പോയി നിന്ന് കല്ലെറിയുന്ന നമ്മള്‍ പൊട്ടന്‍മാരാണ്. ഇഷ്ടമില്ലാത്തയാളുടെ വീടിന്റെ വെളിയില്‍ പോയി എന്തിന് കല്ലെറിയണം?. അവരെ മൈന്‍ഡ് ചെയ്യാതിരിക്കുക. ഇഷ്ടമല്ലാത്തവരെ ബ്ലോക്ക് ചെയ്യുക. എന്നെ കാണാനാഗ്രഹിക്കുന്ന ഒരാളാണെങ്കില്‍ പോലും അവര്‍ക്ക് വേണ്ടി ഞാന്‍ വ്‌ലോഗ് ചെയ്യും. എന്റെ ഫാമിലിയും അവരെ സ്‌നേഹിക്കുന്നവര്‍ക്ക് വേണ്ടിയാണ് വീഡിയോ ഇടുന്നത്.

ഞാന്‍ വീഡിയോയില്‍ കാണുന്നത് പോലെ തന്നെയാണ് യഥാര്‍ത്ഥ ജീവിതത്തിലും. ഒരുപക്ഷെ അതിലും നല്ലയാളായിരിക്കും ഞാന്‍. എന്നെ നേരിട്ട് കണ്ട ഒരാളും നിങ്ങളൊരു അഹങ്കാരിയാണെന്ന് പറഞ്ഞിട്ടില്ല. ഞാന്‍ വളരെ ഡൗണ്‍ ടു എര്‍ത്താണ്. എന്നെക്കൊണ്ട് സഹായിക്കാന്‍ പറ്റുന്നവരെയെല്ലാം ഞാന്‍ സഹായിച്ചിട്ട് മാത്രമെയുള്ളൂ. എന്നെ പറ്റിക്കാന്‍ പറ്റുന്നവര്‍ എന്നെ പറ്റിച്ച് പോയിട്ടേയുള്ളൂ. അശ്വിന്റെയും എന്റെയും കുടുംബങ്ങള്‍ സന്തോഷത്തോടെയാണ് കഴിയുന്നത്. അങ്ങോട്ടും ഇങ്ങോട്ടും ഒരു പ്രശ്‌നവുമില്ല. നിങ്ങളെ കാണിക്കുന്നത് മാത്രമെ നിങ്ങള്‍ കാണുന്നുള്ളൂ. ഒരു റിയല്‍ ആളെയാണ് ഇഷ്ടപ്പെടുന്നതെങ്കില്‍ നിങ്ങളെന്റെ വീഡിയോ കണ്ടാല്‍ മതി. കമന്റിടുന്നവര്‍ പറയുന്നത് പോലെ ജീവിക്കാന്‍ ഈ ലോകത്താര്‍ക്കും പറ്റില്ല. ഞാന്‍ എന്നെ സ്‌നേഹിക്കുന്നവര്‍ക്ക് വേണ്ടിയും അശ്വിനെ സ്‌നേഹിക്കുന്നവര്‍ക്ക് വേണ്ടിയും ഓമികുട്ടനെ സ്‌നേഹിക്കുന്നവര്‍ക്ക് വേണ്ടിയും എന്റെ ഫാമിലിയെ സ്‌നേഹിക്കുന്നവര്‍ക്ക് വേണ്ടിയും വ്‌ലോ?ഗ് ഇടുന്നൊരാളാണ് എന്നുമാണ് ദിയ പറഞ്ഞത്.

Continue Reading
To Top