Connect with us

Screenima

Gossips

സിനിമയിലേക്ക് സാറ ടെൻഡുൽക്കർ?

സച്ചിൻ ടെൻഡുൽക്കറുടെ മകൾ സാറ ടെൻഡുൽക്കറിന്റെ പുതിയ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നതിനിടെ, സിനിമാ പ്രവേശനത്തെക്കുറിച്ചുള്ള ചർച്ചകളും വീണ്ടും ഉയരുന്നു. മോഡലിങ്, ഫാഷൻ, ബ്യൂട്ടി, ലൈഫ്‌സ്റ്റൈൽ മേഖലകളിൽ സാറ സജീവമാണ്‌.

സാറ ബോളിവുഡിലേക്ക് എത്തുമെന്ന തരത്തിലുള്ള റിപ്പോർട്ടുകൾ നേരത്തെ പുറത്തുവന്നിരുന്നു. 2022-ൽ ചില മാധ്യമങ്ങൾ സാറ അഭിനയ പരിശീലനം നടത്തുന്നുവെന്നും സിനിമയിലേക്ക് എത്താൻ സാധ്യതയുണ്ടെന്നും റിപ്പോർട്ട് ചെയ്തിരുന്നു. എന്നാൽ പിന്നീട് നൽകിയ അഭിമുഖത്തിൽ സാറ തന്നെ ഇക്കാര്യത്തിൽ നിലപാട് അറിയിച്ചു. അഭിനയത്തിൽ തനിക്ക് താൽപര്യമില്ലെന്നും ക്യാമറയ്ക്ക് മുന്നിൽ നിൽക്കുന്നത് തനിക്ക് ആശങ്കയുണ്ടാക്കുന്നുവെന്നും സാറ പറഞ്ഞു.

നിലവിൽ ബയോമെഡിക്കൽ സയന്റിസ്റ്റും ന്യൂട്രീഷനിസ്റ്റുമായ സാറ, സച്ചിൻ ടെൻഡുൽക്കർ ഫൗണ്ടേഷനുമായി പ്രവർത്തിക്കുന്നതിനൊപ്പം ഫാഷൻ, ബ്യൂട്ടി, ലൈഫ്‌സ്റ്റൈൽ മേഖലകളിലും സാന്നിധ്യമറിയിക്കുന്നുണ്ട്.

Continue Reading
To Top