Connect with us

Screenima

latest news

എനിക്ക് വേണ്ടി ഓടി, ചേച്ചിയുടെ ഗര്‍ഭം പോലും അബോര്‍ഷനായിപ്പോയി; അനുമോള്‍

സ്റ്റാര്‍ മാജിക് എന്ന ഷോയിലൂടെയാണ് അനുമോള്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ടവളായി മാറിയത്. അതിന് ശേഷം ബിഗ് ബോസിലേക്ക് വന്നപ്പോള്‍, അനുമോളെ വെറുക്കുന്നവര്‍ ഒരുപാടുണ്ടായിരുന്നുവെങ്കിലും, കൂടുതലും ഇഷ്ടപ്പെടുന്നവരായിരുന്നു. അതുകൊണ്ട് തന്നെയാണ് അനുമോള്‍ക്ക് കൂടുതല്‍ വോട്ട് കിട്ടിയതും, ബിഗ് ബോസ് മലയാളം സീണ്‍ 7 ന്റെ ടൈറ്റില്‍ വിന്നറായി വന്നതും.

ബിഗ് ബോസില്‍ ആ ദിവസങ്ങള്‍ കടന്ന് പോകുക എന്നത് വീട്ടില്‍ കാലിന്മേല്‍ കാലും കയറ്റിയിരുന്ന് കാണുന്നത് പോലെ എളുപ്പമല്ല എന്ന് അനുമോള്‍ പറയുന്നു. കുറച്ച് സാമ്പത്തിക പ്രശ്‌നങ്ങളൊക്കെ ഉള്ളത് കാരണമാണ് ബിഗ് ബോസിലേക്ക് പോയത്. പോകാന്‍ തീരുമാനിച്ചതിന് ശേഷം ജോത്സ്യനെയൊക്കെ വിളിച്ച് ചോദിച്ചിരുന്നു. അല്പം കഷ്ടപ്പെടേണ്ടി വന്നാലും കപ്പുമായിട്ടേ വരൂ എന്നാണ് ജോത്സ്യന്‍ പറഞ്ഞത്.

പക്ഷേ ആ കഷ്ടപ്പാട് കുറച്ചധികം തന്നെയായിരുന്നു. ആ ട്രോമയ്ക്ക് ശേഷം ട്രീറ്റ്‌മെന്റ് എടുക്കേണ്ടി വന്നു, മെഡിസിന്‍സ് എടുക്കേണ്ടി വന്നു. സ്‌നേഹിക്കുന്നവര്‍ തന്ന സ്‌നേഹം എനിക്ക് വിശ്വസിക്കാന്‍ കഴിയാത്തതായിരുന്നു. ഒരുപാടാളുകള്‍ സ്‌നേഹം അറിയിച്ചുകൊണ്ട് എത്തി. വെറുക്കുന്നവരും ഉണ്ടായിരുന്നു, പക്ഷേ അതൊക്കെ മറ്റുള്ള മത്സരാര്‍ത്തികളെ ഇഷ്ടപ്പെടുന്നവര്‍ ചെയ്യുന്നതാവും എന്ന് മനസ്സിലാക്കാം. എന്നാല്‍ അതൊന്നും അല്ലാത്ത ചിലര്‍, ഷോ പോലും കാണാതെ പറയാന്‍ പറ്റാത്ത അത്രയും മോശമായി എന്നെ കുറിച്ച് പറഞ്ഞിട്ടുണ്ട്. അതൊന്നും സഹിക്കാന്‍ പറ്റില്ല. ഇപ്പോള്‍ ചിന്തിക്കുമ്പോള്‍ പണിയില്ലാത്തവരുടെ നേരം പോക്കായി തള്ളിക്കളയാം, പക്ഷേ അപ്പോള്‍ അതങ്ങനെ ആയിരുന്നില്ല.

ഞാന്‍ ബിഗ് ബോസിനുള്ളില്‍ ആയിരുന്നപ്പോള്‍ എനിക്കറിയാം ഏറ്റവും കൂടുതല്‍ കഷ്ടപ്പെട്ടത് എന്റെ ചേച്ചിയാണ്. അവളൊരു സര്‍ക്കാര്‍ ജീവനക്കാരിയാണ്, ജോലി പോലും വിട്ടിട്ടാണ് ചേച്ചി എനിക്ക് വേണ്ടി ഓടി നടന്നത്. അതിനിടയില്‍ അവള്‍ക്കൊരു അബോര്‍ഷന്‍ പോലും സംഭവിച്ചു, നെഗറ്റീവ് കമന്റുകളെ കുറിച്ച് പറയുമ്പോള്‍ അതൊക്കെയാണ് ഓര്‍മവരുന്നത് എന്ന് പറഞ്ഞ് അനുമോള്‍ പൊട്ടിക്കരയുകയായിരുന്നു. ലക്ഷ്മി നക്ഷത്രയുടെ യൂട്യൂബ് ചാനലില്‍ സംസാരിക്കുകയായിരുന്നു അനുമോള്‍.

Continue Reading
To Top