Connect with us

Screenima

latest news

സുബര്‍ക്കത്തില്‍ വച്ച് ഞങ്ങള്‍ വീണ്ടും കണ്ടുമുട്ടും; റഹ്ന നവാസ്

മണ്‍മറഞ്ഞ കലാകാരന്‍ കലാഭവന്‍ നവാസിന്റെ ജന്മദിനമാണ് ഇന്ന്, ആഗസ്റ്റ് 10 ന്. വളരെ ഇമോഷണലൊരു പോസ്റ്റുമായി ഭാര് റഹ്ന നവാസ് സോഷ്യല്‍ മീഡിയയില്‍ എത്തി. സുബര്‍ക്കത്തില്‍ ഇതിനെക്കാള്‍ മനോഹരമായി ഞങ്ങള്‍ ജീവിക്കും എന്ന് പറഞ്ഞുകൊണ്ട് പങ്കുവച്ച പോസ്റ്റിനൊപ്പമിള്ള റീല്‍ വീഡിയോ ആണ് കാഴ്ചക്കാരെ വളരെ അദികം ഇമോഷണലാക്കുന്നത്.

റഹ്നയ്ക്ക് അടിക്കടി പാട്ട് പാടി കൊടുക്കുന്ന ആളാണ് നവാസ്, ദൂരെ എവിടെയെങ്കിലും ആണെങ്കിലും പാട്ട് പാട് റെക്കോര്‍ഡ് ചെയ്ത് വീഡിയോ അയക്കും. മരിക്കുന്നതിന്റെ തലേ ദിവസവും അത് പോലെ പാട്ട് പാടി അയച്ചിരുന്നുവത്രെ. അതുപോലെ പാടിയ ഒരു വീഡിയോയും, നവാസിനൊപ്പം ചിലവഴിച്ച മനോഹരമായ നിമിഷങ്ങളും കോര്‍ത്തിണക്കിയ ഒരു വീഡിയോ ആണ് രഹ്ന പങ്കുവച്ചിരിയ്ക്കുന്നത്.

ഇന്ന് ആഗസ്റ്റ് 10, നവാസിക്കയുടെ പിറന്നആളാണ്. കാത്തിരിപ്പിനൊടുവില്‍ സുബര്‍ക്കത്തില്‍ വച്ച് ഞങ്ങള്‍ വീണ്ടും കണ്ടു മുട്ടും. ഇതിനേക്കാള്‍ മനോഹരമായി ഞങ്ങള്‍ അവിടെ ജീവിക്കും- എന്നാണ് വീഡിയോയ്ക്കൊപ്പം റഹ്ന കുറിച്ചത്. സ്നേഹവും വേദനയും പ്രാര്‍ത്ഥനയുമായി ഒരുപാട് കമന്റുകള്‍ പോസ്റ്റിന് താഴെ വരുന്നുണ്ട്.

പല വേദികളിലും റഹ്നയും നവാസും തങ്ങളുടെ പ്രണയ കഥ പങ്കുവച്ചിട്ടുണ്ട്. ആദ്യ കാഴ്ചയില്‍ തന്നെ റഹ്നയെ ഇടിവെട്ട് ചീത്ത പറഞ്ഞ ആളായിരുന്നുവത്രെ നവാസ്. ഒരു പ്രോഗ്രാമില്‍ വച്ചാണ് ആദ്യമായി റഹ്ന നവാസിനെ കണ്ടത്. നേരത്തെ സ്‌കിറ്റുകളൊക്കെ കണ്ട് വലിയ ഇഷ്ടം തോന്നിയിരുന്നു, പക്ഷേ നേരിട്ട് കണ്ടപ്പോള്‍ ഒരു ദേഷ്യക്കാരന്‍. അന്ന് റഹ്നയുടെ ഡാന്‍സ് പെര്‍ഫോമന്‍സുണ്ടായിരുന്നു, അത് കഴിഞ്ഞ് സ്‌കിറ്റ്. ഡാന്‍സ് കഴിഞ്ഞ്, സ്‌കിറ്റിന്റെ കോസ്റ്റിയൂം പെട്ടന്ന് മാറ്റി എത്താന്‍ കഴിയാത്തതിനായിരുന്നുവത്രെ നവാസിന്റെ വായില്‍ നിന്ന് കണ്ണ് പൊട്ടുന്ന ചീത്ത കേട്ടത്.

റോസാപ്പൂവിന് പകരം ചീത്തയാണ് തനിക്ക് തന്നത് എന്ന് പിന്നീട് റഹ്ന പറഞ്ഞിട്ടുണ്ട്. അതിന് ശേഷം സിനിമയില്‍ ഒന്നിച്ച് അഭിനയിക്കുകയൊക്കെ ചെയ്തു. അതിലൂടെയാണ് പ്രണയത്തിലാത്. വീട്ടുകാര്‍ക്കൊക്കെ അറിയാമായിരുന്നു, അതുകൊണ്ട് വലിയ എതിര്‍പ്പുകളൊന്നും ഉണ്ടായില്ല. കല്യാണാലോചന നടത്തി മൂന്ന് വര്‍ഷത്തിന് ശേഷമായിരുന്നു ആ മനോഹരമായ പ്രണയ വിവാഹം നടന്നത്. മൂന്ന് മക്കളും പിറന്നു, സ്വര്‍ഗീയമായ ജീവിതമായിരുന്നു നവാസിന്റെയും റഹ്നയുടെയും. വിവാഹത്തിന് ശേഷവരും അവര്‍ ഇരുവരും ഒന്നിച്ച് പ്രൊജക്ടുകള്‍ ചെയ്തിരുന്നു.

Continue Reading
To Top