latest news
നമ്മളെ ബാധിക്കാത്ത കാര്യങ്ങള്‍ കണ്ടില്ലെന്ന് നടിക്കുന്നത് നമ്മുടെ ചോയ്‌സ് ആണ്; തൃഷ
തമിഴ്‌നാട് മുഖ്യമന്ത്രിയും നടനുമായ വിജയ്യുമായുള്ള വിവാഹമോചന ഹര്‍ജി അദ്ദേഹത്തിന്റെ ഭാര്യ സം?ഗീത പിന്‍വലിച്ചതിന് പിന്നാലെ വീണ്ടും സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാവുകയാണ് നടി തൃഷ. സംഗീത വിവാഹമോചന ഹര്‍ജി പിന്‍വലിച്ചതോടെ തൃഷ എന്താണ് പറയാന്‍ പോകുന്നത് എന്നറിയാനുള്ള ആവേശത്തിലാണ് ആരാധകര്‍. വിജയ്യും തൃഷയും പ്രണയ ബന്ധത്തിലാണെന്ന് കോളിവുഡില്‍ ഏറെ നാളായി അഭ്യൂഹങ്ങളുണ്ടായിരുന്നു.
സംഗീത വിവാഹമോചനം ആവശ്യപ്പെട്ടതോടെയാണ് അഭ്യൂഹങ്ങള്‍ക്ക് ആക്കം കൂടിയത്. സംഭവത്തില്‍ വിജയ്യേക്കാള്‍ കൂടുതല്‍ കുറ്റപ്പെടുത്തലും പരിഹാസവും തൃഷയ്ക്കാണ് നേരിടേണ്ടി വന്നത്. ഇപ്പോഴിതാ മുന്‍പ് തൃഷ പങ്കുവച്ച ഒരു പോസ്റ്റിന് പിന്നാലെയാണ് ആരാധകര്‍. ആ പോസ്റ്റില്‍ തൃഷ പങ്കുവച്ചിരിക്കുന്ന ക്യാപ്ഷന്‍ അര്‍ഥവത്താണ് എന്നാണ് പലരും കുറിക്കുന്നത്.
നമ്മളെ ബാധിക്കാത്ത കാര്യങ്ങള്‍ കണ്ടില്ല എന്ന് നടിക്കുന്നത് നമ്മുടെ ചോയ്‌സ് ആണ്, അത് തിരഞ്ഞെടുക്കുക, ചിരിക്കുക- എന്നാണ് തൃഷ ഫോട്ടോകള്‍ക്കൊപ്പം കുറിച്ചത്. ഒരാഴ്ച മുന്‍പ് പങ്കുവച്ച പോസ്റ്റ് കറക്ടാണ് എന്നാണ് പലരും കുറിക്കുന്നത്. തൃഷയെ പരി?ഹസിച്ചു കൊണ്ടും നിരവധി കമന്റുകള്‍ വരുന്നുണ്ട്.
സംഗീത തന്നെ വിജയിച്ചു എന്നാണ് പലരും കുറിച്ചിരിക്കുന്നത്. അതേസമയം കറുപ്പ് ആണ് തൃഷയുടേതായി ഒടുവില്‍ തിയറ്ററുകളിലെത്തിയ ചിത്രം. ആര്‍ജെ ബാലാജി സംവിധാനം ചെയ്ത ചിത്രത്തില്‍ സൂര്യയായിരുന്നു നായകനായെത്തിയത്. 250 കോടിയോളം ചിത്രം കളക്ട് ചെയ്യുകയും ചെയ്തു.
