Connect with us

Screenima

latest news

അനിയത്തിയുടെ സിനിമ എങ്ങനെ; മറുപടിയുമായി അപ്പു

ആദ്യ ചിത്രത്തിലൂടെ തന്നെ സിനിമാ പ്രേക്ഷകരുടെ മനം കവര്‍ന്നിരിക്കുകയാണ് നടി വിസ്മയ മോഹന്‍ലാല്‍. ജൂഡ് ആന്തണി സംവിധാനം ചെയ്ത തുടക്കത്തിന് ആദ്യ ദിനം തന്നെ മികച്ച പ്രതികരണമാണ് തിയറ്ററുകളില്‍ നിന്ന് ലഭിക്കുന്നത്. കൊച്ചിയില്‍ ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകര്‍ക്കൊപ്പമാണ് വിസ്മയയും കുടുംബവും ‘തുടക്കം’ കാണാനെത്തിയത്. പ്രണവിനൊപ്പമുള്ള വിസ്മയയുടെ വിഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണിപ്പോള്‍.

സിനിമക്കപ്പുറം മറ്റൊരിടത്തും അധികം പ്രത്യക്ഷപ്പെടാത്ത പ്രണവ് സഹോദരിയുടെ ആദ്യ സിനിമ കാണാന്‍ എത്തിയതാണ് സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചാ വിഷയം. ചിത്രത്തിന്റെ ആദ്യ ഷോയ്ക്ക് പിന്നാലെ പ്രണവിന്റെ പിന്നാലെ കൂടിയ ഒരു ഓണ്‍ലൈന്‍ ചാനല്‍ താരത്തോട് രണ്ട് വാക്ക് സംസാരിക്കാന്‍ ആവശ്യപ്പെട്ടു.

‘പ്രണവ് ബ്രോ ഹാപ്പി ആണോ പടം കണ്ടിട്ട്, രണ്ട് വാക്ക് പറയാമോ ?’ എന്നായിരുന്നു ചോദ്യം. ‘വെരി ഹാപ്പി’ എന്ന് മാത്രമായിരുന്നു പ്രണവിന്റെ മറുപടി. ഈ വിഡിയോ ഇതിനോടകം വൈറലായിരിക്കുകയാണ്. ഒരു സിനിമ ചെയ്തിട്ട് ഹിമാലയത്തിലോ അല്ലെങ്കില്‍ മറ്റേതെങ്കിലും രാജ്യത്തോ ടൂര്‍ പോകുന്ന പ്രണവ് അനിയത്തിയുടെ ആദ്യ സിനിമ കാണാന്‍ വന്നതിനെ പലരും പ്രശംസിക്കുകയാണ്.

ഇരുവരും തമ്മിലുള്ള ബോണ്ടിനെയാണ് പലരും ചൂണ്ടിക്കാണിക്കുന്നത്. എന്നാല്‍ ചിലര്‍ പ്രണവിനെ ട്രോളുന്നുമുണ്ട്. ഇനി നേരെ ഹിമാലയത്തിലേക്കാകുമെന്നും അടുത്ത സിനിമിയില്‍ മാത്രമേ ഇനി കാണാനാകുള്ളൂവെന്നുമാണ് ചിലരുടെ കമന്റുകള്‍.

വിസ്മയയുടെ ആദ്യ സിനിമയില്‍ മോഹന്‍ലാലിനെപ്പോലെ പ്രണവിന്റെ കാമിയോ കൂടി ഉണ്ടായിരുന്നെങ്കില്‍ ഗംഭീരാമായേനെയന്നും ചിലര്‍ അഭിപ്രായപ്പെടുന്നുണ്ട്. അതേസമയം വിസ്മയക്കൊപ്പം ആന്റണി പെരുമ്പാവൂരിന്റെ മകന്‍ ആശിഷ് ജോ ആന്റണിയുടെ പ്രകടനത്തെയും പലരും പ്രശംസിക്കുന്നുണ്ട്.

Continue Reading
To Top