Gossips
ബ്ലാക്ക് ലുക്കിൽ രാജിഷ വിജയൻ; പുതിയ ചിത്രങ്ങൾ
Published on
ബ്ലാക്ക് ഔട്ട്ഫിറ്റിൽ പകർത്തിയ പുതിയ ചിത്രങ്ങളാണ് നടി രാജിഷ വിജയൻ ഇൻസ്റ്റഗ്രാമിലൂടെ പങ്കുവെച്ചിരിക്കുന്നത്.
അനുരാഗ കരിക്കിൻ വെള്ളം എന്ന ചിത്രത്തിലൂടെയാണ് രാജിഷ വിജയൻ മലയാള സിനിമയിൽ നായികയായി അരങ്ങേറ്റം കുറിച്ചത്. തുടർന്ന് ജൂൺ, ഫൈനൽസ്, ഖോ ഖോ, മധുര മനോഹര മോഹം തുടങ്ങി നിരവധി മലയാള ചിത്രങ്ങളിലും കർണൻ, ജയ് ഭീം, സർദാർ 2 ഉൾപ്പെടെ തമിഴ് സിനിമകളിലും ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചു.
ബ്ലാക്ക് ലുക്കിലുള്ള രാജിഷയുടെ പുതിയ സ്റ്റൈലിംഗ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുകയാണ്.
