latest news
തുടക്കം എങ്ങനെ.. പ്രേക്ഷകരുടെ ആദ്യ പ്രതികരണങ്ങള്‍ ഇങ്ങനെ
വിസ്മയ മോഹന്‍ലാലിന്റെ അഭിനയ അരങ്ങേറ്റം എന്ന നിലയില്‍ പ്രഖ്യാപന സമയം മുതലേ പ്രേക്ഷകശ്രദ്ധയിലുള്ള ചിത്രമാണ് തുടക്കം. 2018 എന്ന വന്‍ വിജയചിത്രത്തിന് ശേഷം ജൂഡ് ആന്തണി ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രം എന്ന നിലയിലും തുടക്കം പ്രീ റിലീസ് ശ്രദ്ധ നേടിയിരുന്നു. അതിഥിവേഷത്തില്‍ മോഹന്‍ലാലും എത്തുന്നുണ്ടെന്നറിഞ്ഞതോടെ ഹൈപ്പ് വീണ്ടും കൂടി. പ്രീ റിലീസ് ഹൈപ്പോടെ എത്തിയ ചിത്രം പ്രേക്ഷകരുടെ ആ പ്രതീക്ഷകളെ തൃപ്തിപ്പെടുത്തിയോ? ഇപ്പോഴിതാ ചിത്രത്തിന്റെ ആദ്യ ഷോകള്‍ക്ക് പിന്നാലെയുള്ള റിവ്യൂസ് എത്തിത്തുടങ്ങിയിട്ടുണ്ട്.
മൊത്തത്തില്‍ പോസിറ്റീവ് അഭിപ്രായങ്ങളാണ് ചിത്രത്തിന് ലഭിക്കുന്നത്. ആദ്യ പകുതി ത്രില്ലര്‍ മോഡില്‍ പോയ ചിത്രം രണ്ടാം പകുതിയില്‍ മികച്ച ആക്ഷന്‍ രംഗങ്ങള്‍ കൊണ്ട് രസിപ്പിച്ചെന്നാണ് പ്രേക്ഷകരില്‍ പലരും പറയുന്നത്. അരങ്ങേറ്റ ചിത്രത്തില്‍ വിസ്മയ മോഹന്‍ലാല്‍ നന്നായിട്ടുണ്ടെന്നും ആക്ഷന്‍ രംഗങ്ങളില്‍ മികവ് തെളിയിച്ചുവെന്നും അഭിപ്രായങ്ങള്‍. ഈ വര്‍ഷം ഇറങ്ങിയ മലയാള സിനിമകളില്‍ മികച്ചവയുടെ കൂട്ടത്തില്‍ ഉള്‍പ്പെടുമെന്നും മസ്റ്റ് വാച്ച് എന്നുമൊക്കെ ആദ്യ അഭിപ്രായങ്ങള്‍ വരുന്നു. പോസിറ്റീവ് അഭിപ്രായങ്ങള്‍ വരുന്നതോടെ ഇനിയുള്ള ഷോകളില്‍ ചിത്രത്തിന്ഫെ ബുക്കിംഗ് കൂടുമെന്ന് ഉറപ്പാണ്. ഓണച്ചിത്രങ്ങള്‍ എത്താനുള്ള ഗ്യാപ്പില്‍ മലയാളി സിനിമാപ്രേമികളുടെ ആദ്യ ചോയ്സ് ആവാനുള്ള സാധ്യതയിലേക്കാണ് തുടക്കം വാതില്‍ തുറക്കുന്നത്.
