latest news
ഇതുവരെ എനിക്ക് സമയം ഇല്ലായിരുന്നു; തുറന്ന് പറഞ്ഞ് രശ്മിക
കഴിഞ്ഞ ദിവസമാണ് തനിക്ക് പരിക്കേറ്റതിനെ കുറിച്ച് നടി രശ്മിക മന്ദാന പങ്കുവച്ചത്. ഇപ്പോഴിതാ പരിക്കേറ്റതിനു ശേഷമുള്ള വിശ്രമ ജീവിതത്തെക്കുറിച്ച് പറയുകയാണ് രശ്മിക. പരിക്ക് മൂലം സിനിമയുടെ സെറ്റില്‍ നിന്ന് താല്‍ക്കാലികമായി മാറി നില്‍ക്കേണ്ടി വന്നെങ്കിലും, ഈ വിശ്രമകാലത്തെ വളരെ പോസിറ്റീവായ രീതിയിലാണ് രശ്മിക സമീപിക്കുന്നത്.
ജീവിതത്തിന്റെ വേഗത കുറച്ച്, വീട്ടില്‍ വിശ്രമിക്കുന്നതിന്റെയും സുഖം പ്രാപിക്കുന്നതിന്റെയും വിശേഷങ്ങള്‍ ഇന്‍സ്റ്റ?ഗ്രാമിലൂടെയാണ് രശ്മിക പങ്കുവച്ചത്. ‘മൈസ’ എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടെയാണ് രശ്മികയ്ക്ക് ഇടുപ്പിന് പരിക്കേറ്റത്.
‘ഡിയര്‍ ഡയറി’ എന്ന തലക്കെട്ടോടെയാണ് രശ്മിക തന്റെ ആരോഗ്യവിവരം പങ്കുവെച്ചത്. എവിടെനിന്ന് തുടങ്ങണമെന്നു പോലും അറിയില്ലെന്ന് അവര്‍ കുറിച്ചു. ‘എന്റെ ദിവസങ്ങള്‍ നന്നായി പോകുന്നു… ധാരാളം ഉറക്കവും വിശ്രമവുമൊക്കെയായി.
വായന, പസിലുകള്‍, ഷോകള്‍ കാണുക, മുടിയും ചര്‍മ്മവും സംരക്ഷിക്കുക, മീറ്റിങുകളില്‍ പങ്കെടുക്കുക, കുടുംബത്തോടൊപ്പമിരിക്കുക എന്നിവയും തന്റെ ദൈനംദിന പ്രവര്‍ത്തനങ്ങളില്‍ ഉള്‍പ്പെടുന്നുവെന്നും അവര്‍ പറഞ്ഞു. തന്റെ വിവാഹ ചിത്രങ്ങളും വിഡിയോകളും കാണാന്‍ ഇതിനിടെ സമയം കണ്ടെത്തിയതായും’ രശ്മിക പറഞ്ഞു.
‘ഇപ്പോള്‍ അലാറം ഇല്ലാതെ സ്വാഭാവികമായി ഉണരുന്നു. ദിവസത്തില്‍ രണ്ട് നേരം മാത്രം ഭക്ഷണം കഴിക്കുന്നു. വര്‍ക്ക് മീറ്റിങുകളില്‍ പങ്കെടുക്കുന്നു. സാധിക്കുമെങ്കില്‍ ഔറയോടൊപ്പം വായിക്കാനോ പസിലുകള്‍ പരിഹരിക്കാനോ സമയം കണ്ടെത്തുന്നു. ഒരു ഷോ കാണുന്നു, പിന്നെ ഉറങ്ങാന്‍ പോകുന്നു. ജീവിതത്തിന് ഇടയ്ക്ക് അല്പം വേഗത കുറയ്ക്കുന്നത് അത്ര മോശമല്ല’.- രശ്മിക കൂട്ടിച്ചേര്‍ത്തു.
