Connect with us

Screenima

latest news

സിസി ടിവി ഡിറ്റക്ട് ചെയ്ത ഹ്യൂമണ്‍ ബോഡി, തെളിവ് ഇപ്പോഴും കയ്യിലുണ്ട്; ലെന

അഭിനേത്രിയായും എഴുത്തുകാരിയായും തന്നെ അടയാളപ്പെടുത്തിയിട്ടുണ്ട് ലെന. പക്ഷെ ലെനയുടെ പ്രേതാനുഭവങ്ങളാണ് ഇപ്പോള്‍ ചര്‍ച്ചകളില്‍ നിറയുന്നത്. സുഹൃത്തിന്റെ വീട്ടില്‍ വച്ച് താന്‍ മരിച്ചയാളുടെ ആത്മാവിനെ കണ്ടതിനെക്കുറിച്ച് ലെന പറഞ്ഞ വാക്കുകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറുകയാണ്. ഇതിന് പിന്നാലെ ലെനയുടെ മറ്റൊരു അനുഭവവും ചര്‍ച്ചയാകുന്നുണ്ട്.

ബിഗ് ക്യുവിന് നല്‍കിയ അഭിമുഖത്തിലാണ് ലെന വിചിത്രവാദം പങ്കുവെക്കുന്നത്. ഒരിക്കല്‍ സിസി ടിവിയില്‍ താന്‍ ആള്‍രൂപം കണ്ടെന്നാണ് ലെന പറയുന്നത്. തെളിവായ സിസി ടിവി ദൃശ്യം തന്റെ പക്കലുണ്ടെന്നും ലെന പറയുന്നു.

”ഇത് കാണുന്ന ഇഷ്ടം പോലെ ആളുകളുണ്ട്. ഞാന്‍ വേണ്ടാ എന്ന് വച്ചതാണ്. സിസി ടിവിയില്‍ ഒരിക്കല്‍ ഹ്യൂമണ്‍ ബോഡി ഡിറ്റക്ടഡ് എന്ന് കാണിച്ചു. ഞാന്‍ നോക്കുമ്പോള്‍ ഒന്നും കാണുന്നില്ല. എന്റിറ്റികളെ കാണാന്‍ സാധിക്കുന്ന സുഹൃത്തിന് അയച്ചു കൊടുത്തു. എനിക്കൊരു സര്‍ക്കിള്‍ ചെയ്ത് അയച്ചു തന്നു. ആ ഫോട്ടോ കണ്ടപ്പോള്‍ ഞാന്‍ ഞെട്ടിപ്പോയി. സ്മോക്കിയായിട്ടുള്ള ഒരു വിഷന്‍ കണ്ടു. അതില്‍ എനിക്ക് വ്യക്തമായി കാണാന്‍ സാധിച്ചു” ലെന പറയുന്നു.

നമ്മുടെ ഇമാജിനേഷന്‍ ആണോ എന്ന് ചോദിച്ചാല്‍ നമുക്ക് പറയാന്‍ പറ്റില്ല. പക്ഷെ ഇതുപോലെ സിസി ടിവിയില്‍ കണ്ടാല്‍ പിന്നെ തെളിവായല്ലോ. ആ സിസി ടിവി ഫൂട്ടേജ് എന്റെ കയ്യിലുണ്ട് എന്നും ലെന പറയുന്നു. ദൃശ്യങ്ങള്‍ കാണിക്കാന്‍ ആകുമോ എന്ന് അവതാരക ചോദിക്കുന്നുണ്ട്. എന്നാല്‍ ഇപ്പോള്‍ തപ്പിയെടുക്കാന്‍ പറ്റുമോ എന്നറിയില്ല. കുറേ മുമ്പാണെന്നാണ് ലെന പറയുന്നത്. വിഡിയോ വൈറലായതോടെ നിരവധി പേരാണ് കമന്റുമായെത്തുന്നത്. ലെനയുടെ അനുഭവത്തെ ചിലര്‍ അംഗീകരിക്കുമ്പോള്‍ മറ്റ് ചിലര്‍ പരിഹസിക്കുകയാണ്. അശാസ്ത്രീയയും അന്ധവിശ്വാസവും പ്രചരിപ്പിക്കുകയാണെന്നും ചിലര്‍ ലെനയെ വിമര്‍ശിക്കുന്നുണ്ട്.

Continue Reading
To Top