Connect with us

Screenima

latest news

‘തുടക്ക’ത്തിന് ആശംസകളുമായി ആന്റണി പെരുമ്പാവൂരിന്റെ കുടുംബം

മോഹൻലാലിന്റെ മകൾ വിസ്മയ മോഹൻലാൽ ആദ്യമായി നായികയായി എത്തുന്ന ‘തുടക്കം’ ഇന്ന് തിയറ്ററുകളിലെത്തി. ജൂഡ് ആന്തണി ജോസഫ് സംവിധാനം ചെയ്ത ചിത്രത്തിൽ വിസ്മയയ്‌ക്കൊപ്പം ആശിഷ് ജോ ആന്റണിയും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ചിത്രത്തിന്റെ റിലീസ് ദിനത്തിൽ ഇരുവർക്കും ആശംസകളുമായി സിനിമാ മേഖലയിലെ നിരവധി പേരാണ് സോഷ്യൽ മീഡിയയിൽ എത്തുന്നത്.

ആന്റണി പെരുമ്പാവൂരിന്റെ ഭാര്യ സാന്തി ആന്റണിയും വിസ്മയയ്‌ക്കൊപ്പമുള്ള ചിത്രം ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചാണ് ആശംസ അറിയിച്ചത്. വിസ്മയയ്‌ക്കും ആശിഷ് ജോ ആന്റണിക്കും ഒരുപോലെ വിജയാശംസകൾ നേർന്നുകൊണ്ടുള്ള പോസ്റ്റാണ് സാന്തി പങ്കുവെച്ചിരിക്കുന്നത്.

ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ നിർമിച്ച ചിത്രത്തിൽ വിസ്മയ മോഹൻലാലിനും ആശിഷ് ജോ ആന്റണിക്കും പുറമെ മോഹൻലാൽ, കെ. ബി. ഗണേഷ് കുമാർ, സായ് കുമാർ, ജാഫർ ഇടുക്കി, ബോബി കുര്യൻ എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. വിസ്മയയുടെ അഭിനയരംഗത്തെ അരങ്ങേറ്റ ചിത്രം എന്ന നിലയിൽ പ്രഖ്യാപനം മുതൽ ശ്രദ്ധ നേടിയ ‘തുടക്കം’ റിലീസിനുമുമ്പ് മമ്മൂട്ടി, കല്യാണി പ്രിയദർശൻ തുടങ്ങിയവരും ടീമിന് ആശംസകൾ നേർന്ന് രംഗത്തെത്തിയിരുന്നു.

Continue Reading
To Top