Connect with us

Screenima

Gossips

ഇന്ന് ജന്മദിനം ആഘോഷിക്കുന്ന ഇരട്ട സഹോദരിമാർ; സംവിധായകന്റെ ആശംസാപോസ്റ്റ് വൈറൽ

നടി റൈന രാധാകൃഷ്ണന്റെയും ഇരട്ട സഹോദരി ഷൈനയുടെയും ജന്മദിനമാണ് ഇന്ന്. ഇരുവര്‍ക്കും ജന്മദിനാശംസകള്‍ നേര്‍ന്ന് സംവിധായകന്‍ ദേവദത്ത് ഷാജി എത്തി. ഷൈന രാധാകൃഷ്ണന്‍ ദേവദത്ത് ഷാജിയുടെ ഭാര്യയാണ്.

നടി റൈന രാധാകൃഷ്ണന്റെ ഇരട്ട സഹോദരിയാണ് ഷൈന.

മമ്മൂട്ടിയുടെ ഭീഷ്മപര്‍വ്വം എന്ന ചിത്രത്തിന് കഥ തിരക്കഥ സംഭാഷണം ഒരുക്കിയത് ദേവദത്താണ്. സിനിമയുടെ അസോസിയേറ്റ് ഡയറക്ടറായി പ്രവര്‍ത്തിക്കുകയും ചെയ്തു. ദേവദത്ത് ഷാജി എട്ടോളം ഷോര്‍ട്ട് ഫിലിമുകള്‍ ചെയ്ത് സിനിമയിലേക്ക് എത്താനുള്ള വഴി തേടി നില്‍ക്കുന്ന സമയം.അതില്‍ എട്ടാമതായി ചെയ്ത ഷോര്‍ട്ട്ഫിലിം കണ്ട് ഇഷ്ടപ്പെട്ട സംവിധായകന്‍ ദിലീഷ് പോത്തന്‍ ദേവദത്തിനെ വിളിക്കുകയും പരിചയപ്പെടുകയും ചെയ്തു. ദിലീഷ് പോത്തന്റെ സഹായത്തോടെയാണ് ദേവദത്ത് ഷാജി സിനിമയിലെത്തുന്നത്. 2019 ല്‍ കുമ്പളങ്ങി നൈറ്റ്‌സ് എന്ന സിനിമയില്‍ അസിസ്റ്റന്റ് ഡയറക്ടറായി പ്രവര്‍ത്തിച്ചു.

Continue Reading
To Top