Connect with us

Screenima

latest news

ഇന്ത്യനാകുന്നത് എങ്ങനെ തെറ്റാകും?: മാധവന്‍

ബോക്സ് ഓഫീസില്‍ വലിയ വിജയം നേടിയ ചിത്രമാണ് ധുരന്ധര്‍. ചിത്രത്തില്‍ മാധവനും ഒരു പ്രധാനവേഷത്തിലെത്തിയിരുന്നു. പ്രൊപ്പഗാണ്ട ചിത്രമെന്ന വിമര്‍ശനം നേരിട്ട ചിത്രം കൂടിയായിരുന്നു ധുരന്ധര്‍. അതേസമയം തന്നെ ബിജെപി സര്‍ക്കാര്‍ അനുകൂല നിലപാടെടുക്കുന്നതിനാല്‍ സംഘിയെന്ന വിളിയും മാധവന്‍ നേരിടാറുണ്ട്. ഇതിനെല്ലാം മറുപടി നല്‍കുകയാണ് മാധവന്‍.

ഗലാട്ട പ്ലസിന് നല്‍കിയ അഭിമുഖത്തിലാണ് മാധവന്‍ മറുപടി നല്‍കിയത്. ധുരന്ധര്‍ സിനിമയെ പ്രൊപ്പഗാണ്ട ചിത്രമാണെന്ന് പറയുന്നു, അത്തരം സിനിമയില്‍ അഭിനയിക്കുന്നവരെ സംഘിയെന്ന് വിളിക്കുന്നു. സോഷ്യല്‍ മീഡിയ പോസ്റ്റുകളെ എങ്ങനെയാണ് സമീപിക്കുന്നതെന്നായിരുന്നു അവതാരകന്റെ ചോദ്യം.

”അത് കണ്ടുപിടിക്കുക എളുപ്പമാണ്. ആരാണ് കമന്റിട്ടത്, അവര്‍ എപ്പോഴാണ് ആ അക്കൗണ്ട് തുടങ്ങിയത്, അത് ബോട്ടാണോ പെയ്ഡ് ആണോ എന്ന് കണ്ടു പിടിക്കുക എളുപ്പമാണ്. പക്ഷെ അതല്ല എന്റെ പോയന്റ്. എന്റെ പോയന്റ് എന്താണെന്ന് വച്ചാല്‍, എല്ലവരും അവരവരുടെ കണ്ടീഷനിങിന്റെ പ്രൊഡക്ടാണ്. നമ്മുടെ രാജ്യാണ് പ്രധാനം എനിക്ക് ചെറുപ്പം മുതലേ പറഞ്ഞു തന്നിട്ടുണ്ട്’ എന്നായിരുന്നു മാധവന്റെ മറുപടി.

ഞാന്‍ ഒരു പാര്‍ട്ടിയെക്കുറിച്ചും, നേതാവിനെക്കുറിച്ചും ഇതുവരേയും മോശമായൊന്നും സംസാരിച്ചിട്ടില്ല. ആരെങ്കിലും നല്ലത് ചെയ്താല്‍ പറയും. സ്റ്റാലിന്‍ സാര്‍ നല്ലത് ചെയ്തപ്പോള്‍ അത് പറഞ്ഞിട്ടുണ്ട്. ഒരാളെ പ്രധാനമന്ത്രിയായും മുഖ്യമന്ത്രിയായും തെരഞ്ഞെടുത്താല്‍ അവരെ പിന്തുണയ്ക്കേണ്ടത് എന്റെ കടമയാണെന്നാണ് എന്റെ നിലപാട്. ഇതുവരേയും ഒരു പാര്‍ട്ടിയും എന്നോട് തങ്ങള്‍ക്ക് വേണ്ടി സംസാരിക്കാനോ അംഗത്വം എടുക്കാനോ ആവശ്യപ്പെട്ട് സമീപിച്ചിട്ടില്ല” എന്നും മാധവന്‍ പറഞ്ഞു.

ഇന്ത്യന്‍ ആയിരിക്കുന്നത് എങ്ങനെയാണ് തെറ്റാകുന്നത്? ഇന്ത്യനാകുന്നത് കാണിക്കാന്‍ പാടില്ലേ? എനിക്കറിയില്ല. എന്റെ കണ്ടീഷനിങ് അങ്ങനെയല്ലെന്നും താരം പറയുന്നു. ധുരന്ധര്‍ കഥ നടക്കുന്നത് പാക്കിസ്ഥാനിലാണ്. അവിടെ നടക്കുന്നത് കാണിച്ചത്. അതിലെന്താണ് പ്രൊപ്പഗാണ്ടയെന്ന് മനസിലാകുന്നില്ല. നമ്പി സാറിന് സംഭവിച്ചതാണ് കാണിച്ചത്. അത് നമ്മളായിട്ടുണ്ടാക്കിയതല്ലെന്നും മാധവന്‍ പറയുന്നു.

Continue Reading
To Top