Connect with us

Screenima

latest news

ഗോഡ്ഫാദറിലെ ആ വേഷം തനിക്ക് ചേരില്ലെന്ന് പറഞ്ഞു; തുറന്ന് പറഞ്ഞ് സീനത്ത്

അഭിനയ രം?ഗത്ത് വര്‍ഷങ്ങളുടെ അനുഭവ സമ്പത്തുള്ള നടിയാണ് സീനത്ത്. സഹനടി വേഷങ്ങളില്‍ മികച്ച പ്രകടനം സീനത്ത് കാഴ്ച വെച്ചു. സീരിയലുകളിലും അഭിനയിച്ച സീനത്ത് ഡബ്ബിം?ഗ് ആര്‍ട്ടിസ്റ്റായും സാന്നിധ്യം അറിയിച്ചിട്ടുണ്ട്. 1991ല്‍ സിദ്ദിഖ് ലാല്‍ ഒരുക്കിയ ഗോഡ്ഫാദറിലെ കടപ്പുറം കാര്‍ത്ത്യായനി എന്ന വേഷമാണ് സീനത്തിന്റെ സിനിമ ജീവിതത്തില്‍ വഴിത്തിരിവായി മാറിയത്. എന്നാല്‍ ആണ് ഈ വേഷത്തിന് താന്‍ ചേരില്ലെന്ന് സിദ്ധിഖ് പറഞ്ഞതിനെക്കുറിച്ച് പറയുകയാണ് സീനത്ത്. റിപ്പോര്‍ട്ടര്‍ ഫിലിംസിന് നല്‍കിയ അഭിമുഖത്തിലാണ് പ്രതികരണം.

‘ആദ്യം ‘കടപ്പുറം കാര്‍ത്ത്യായനി’യുടെ കഥ കേട്ടപ്പോള്‍, അങ്ങനെയൊരു റോള്‍ ചെയ്യണോ എന്ന് ചിന്തിച്ചിരുന്നു. എന്നാല്‍ എന്റെ ചേച്ചി എന്നോട് പറഞ്ഞു, ‘സിദ്ദിഖ്-ലാലിന്റെ സിനിമയാണ്, അത് കളയണ്ട, ചിലപ്പോള്‍ നല്ലതായിരിക്കും’ എന്ന്. അവരുടെ മനസിലുണ്ടായിരുന്ന രൂപം വേറെയായിരുന്നു. കുറച്ചുകൂടി തടിച്ച്, നിറം കുറഞ്ഞ രൂപമായിരുന്നു അവരുടെ മനസ്സില്‍. ഞാന്‍ അന്ന് വളരെ ചെറുപ്പമായിരുന്നു. അന്ന് സിദ്ദീഖ് എന്നെ കണ്ടതും ‘ഈ റോളിന് ഇങ്ങനെയുള്ള ആളെയല്ല വേണ്ടത്, ഇയാള്‍ പറ്റില്ല, ശരിയാവില്ല’ എന്ന് പറഞ്ഞു.

‘ഇതെന്താണ് ഇങ്ങനെ പറയുന്നത്’ എന്ന് ഞാന്‍ അന്ന് വിചാരിച്ചു. അന്ന് എനിക്ക് ആകെ ഒരു ചമ്മലായി. അപ്പോള്‍ മേക്കപ്പ് മാന്‍ മണിയണ്ണന്‍ പറഞ്ഞു, ‘കുഴപ്പമില്ല, ഞാന്‍ ശരിയാക്കിത്തരാം’ എന്ന്. ‘ഒന്ന് മുറുക്കിയാല്‍ കുറച്ച് പ്രായം തോന്നിച്ചോളും’ എന്ന് മണിയണ്ണന്‍ പറഞ്ഞു. ഏതായാലും ഒന്ന് ചെയ്തു നോക്കാമെന്ന് വിചാരിച്ചു; ചെയ്തുനോക്കിയപ്പോള്‍ സിദ്ദീഖിന് ഒരുപാട് ഇഷ്ടമായി,’ സീനത്ത് പറഞ്ഞു.

നാടകങ്ങളില്‍ നിന്നുമാണ് സീനത്ത് സിനിമാ രം?ഗത്തേക്ക് വരുന്നത്. പ്രശസ്ത നാടകക്കാരന്‍ കെടി മുഹമ്മദായിരുന്നു സീനത്തിന്റെ ആദ്യ ഭര്‍ത്താവ്. ഇരുവര്‍ക്കും ഒരു മകനുമുണ്ട്. മമ്മൂട്ടി അടൂര്‍ ഗോപലകൃഷ്ണന്‍ ഒന്നിക്കുന്ന പദയാത്ര എന്ന ചിത്രത്തില്‍ സീനത്തിന്റെ ശ്രദ്ധേയ വേഷം ഉണ്ട്. ‘മതിലുകള്‍’, ‘അനന്തരം’, ‘വിധേയന്‍’ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം അടൂര്‍ ഗോപാലകൃഷ്ണനും മമ്മൂട്ടിയും ഒരുമിക്കുന്ന ചിത്രമാണിത്.

Continue Reading
To Top